പതിനേഴാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഉൾനാടുകളിൽ വിശ്വാസ വെളിച്ചം തെളിച്ച ഈശോസഭാ വൈദികർ സ്ഥാപിച്ച നേമം മിഷൻ്റെ ചരിത്രം ഇനിമുതൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ വായിക്കാം. കേരളത്തിലെ മിഷണറി ചരിത്രത്തിൻ്റെ ഭാഗമായ, അധികമാരും രേഖപ്പെടുത്താതെ അവഗണിക്കപ്പെട്ട ഒരധ്യായമാണ് നേമം മിഷൻ. ജോസഫ് കൊട്ടുകാപ്പള്ളി എസ് ജെ രചിച്ച വിശ്വാസത്തിന്‍റെ കനല്‍ വഴികള്‍ എന്ന പുസ്തകത്തിൻറെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ശ്രീ ഇഗ്നേഷ്യസ് തോമസ് ആണ്. കേരള ജസ്യൂട്ട് ഹെറിറ്റേജ് കമ്മീഷൻ ആണ് പുസ്തകത്തിൻറെ പ്രസാധകർ 100 രൂപ വിലയുള്ള പുസ്തകം ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെയും അധികമാരും അറിയപ്പെടാത്ത മറ്റു രക്തസാക്ഷികളെയും വിശ്വാസ സംരക്ഷകരായ ഈശോസഭാ വൈദികരെയും കുറിച്ച് ഈ പുസ്തകത്തിൽ വായിക്കാം.
ഫോ. 9497266937
9446326183
9048818834