1937 ജൂലൈ 1-ന് ‘ഇന്‍ ഓറാ മലബാറിക്ക’ എന്ന തിരുവെഴുത്ത് വഴി കൊല്ലം രൂപതയില്‍നിന്നും പതിനൊന്നാം പീയൂസ് പാപ്പാ സ്ഥാപിച്ച തിരുവനന്തപുരം അതിരൂപതക്ക് ഇന്ന് 83 വയസ്സിന്റെ യുവത്വം.
കൊല്ലം ബിഷപ്പ് അഭിവന്ദ്യ വിന്‍സന്റ് ഡെരേര പിതാവ് രൂപതയുടെ പ്രഥമ മെത്രാന്‍ ആയി 9 വര്‍ഷത്തോളം സേവനം ചെയ്തു. അദ്ദേഹത്തിന്റെ സഹമെത്രാനായി 1955 ൽ സേവനം ചെയ്തു തുടങ്ങിയ അഭിവന്ദ്യ പീറ്റർ ബർണാഡ് പെരേര പിതാവ് 1966ൽ രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1978 വരെ തന്റെ സേവനം തുടർന്നു. 1979 മുതൽ കപ്പുച്ചിന്‍ സഭാംഗവും അവിഭക്ത വരാപ്പുഴ അതിരൂപതയിലെ പള്ളിപ്പുറം (ഇന്ന് കോട്ടപ്പുറം രൂപത) ഇടവകാംഗവുമായ അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവായിരുന്നു തിരുവനന്തപുരം രൂപതയുടെ അമരക്കാരൻ. 1989-ല്‍ അദ്ദേഹത്തിന്റെ സഹായമെത്രാനായിരുന്ന അഭിവന്ദ്യ മരിയ കലിസ്റ്റ് സൂസൈപാക്യം പിതാവ്, 1991ല്‍ മെത്രാനായി ഉയർത്തപ്പെട്ടു.
2004-ല്‍ തിരുവനന്തപുരം രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തുകയും അഭിവന്ദ്യ സൂസൈപാക്യം പിതാവ് കേരള റോമന്‍ സഭയിലെ രണ്ടാമത്തെ പ്രൊവിന്‍സിന്റെ മെത്രാപ്പോലീത്തയായി മാറുകയും ചെയ്തു.
കൊല്ലം-കൊച്ചി രൂപതകളില്‍നിന്നും രൂപമെടുത്ത തിരുവനന്തപുരം രൂപതയെ 1996-ല്‍ വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിക്കപ്പെട്ടു.
2016 ഫെബ്രുവരി 2-ആം തിയതി തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി അഭിവന്ദ്യ ക്രിസ്തുദാസ് രാജപ്പന്‍ പിതാവ് നിയമിതനായി.