പുതിയ പുസ്തത്തിലെ പുറത്തു വന്ന ചില ഭാഗങ്ങൾ:
കർദ്ദിനാൾ റോബർട്ട് സാറ:
“സുവിശേഷവൽകരണത്തിൻ്റെ പാതയിലുള്ള ജനങ്ങൾക്ക്, ‘പൂർണ്ണതയിൽ ജീവിക്കുന്ന പൗരോഹിത്യം’ നിഷേധിക്കപ്പെടുക എന്ന ആശയത്തെ, ആഫ്രിക്കയുടെ പുത്രൻ എന്ന നിലയിൽ എൻ്റെ മനസ്സാക്ഷിയനുസരിച്ച് എനിക്ക് പിന്തുണയ്ക്കാൻ കഴിയുകയില്ല. ആമസോണിലെ ജനങ്ങൾക്ക് മണവാളനായ ക്രിസ്തുവിനെ പൂർണ്ണതയിൽ അനുഭവച്ചറിയാനുള്ള അവകാശമുണ്ട്. അവർക്ക് ‘രണ്ടാം തരം’ പുരോഹിതരെ നൽകാൻ പാടില്ല. നേരെ മറിച്ച്, ഒരു സഭ എത്രത്തോളം പ്രായം കുറഞ്ഞതാണോ അത്രയധികമായി ആ സഭ സുവിശേഷത്തിൻ്റെ മൗലികമായ സ്വഭാവം കണ്ടെത്തേണ്ടിയിരിക്കുന്നു.”
പാപ്പ എമരിതൂസ്
ബെനഡിക്റ്റ് പതിനാറാമൻ:
“വിവാഹം വേണ്ടെന്നു വെച്ചു കൊണ്ട് തന്നെത്തന്നെ പൂർണ്ണമായി കർത്താവിൻ്റെ വേലയ്ക്കായി സമർപ്പിക്കാനുള്ള കഴിവ് പൗരോഹിത്യ ശുശ്രൂഷയ്ക്കുള്ള ഒരു മാനദണ്ഡമാണ്. ആദിമസഭയിലെ ബ്രഹ്മചര്യത്തിൻ്റെ മൂർത്ത രൂപത്തെക്കുറിച്ചാണെങ്കിൽ വിവാഹിതരായ പുരുഷന്മാർക്ക് ലൈംഗികബന്ധത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ മാത്രമേ തിരുപ്പട്ടം കൊടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. അതായത് അവരുടെ വിവാഹജീവിതം വിശുദ്ധ ഔസേപ്പ് പിതാവിൻ്റേതു പോലെയായിരിക്കണം എന്നർത്ഥം. ഇത്തരമൊരു സാഹചര്യം ആദിമ നൂറ്റാണ്ടിലെ സഭയിൽ തികച്ചും സാധാരണമായിരുന്നു എന്ന് കരുതാവുന്നതാണ്.”