പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കേരളത്തിലെ ലത്തീൻ യുവജനപ്രസ്ഥാനത്തിന്റെ 2021വർഷത്തെ കർമ്മപദ്ധതി പ്രകാശനം ചെയ്യുന്നു.
വിവിധങ്ങളായ മേഖലകളെ കോർത്തിണക്കി ആസൂത്രണം ചെയ്തിരിക്കുന്ന 2021 വർഷത്തെ കർമ്മപദ്ധതി കെ. സി.ബി.സി. യൂത്ത് കമ്മീഷൻ ചെയർമാൻ റൈറ്റ്. റെവ. ഡോ. ആർ. ക്രിസ്തുദാസ് പിതാവാണ് വെള്ളയമ്പലം ടി. എസ്. എസ്. എസ്. ഹാളിൽ വച്ച് 21- ാം തിയ്യതി രാവിലെ 10.30 ന് പ്രകാശനം ചെയ്യുന്നത്.