ക്രിസ്തുമസിനോടനുബന്ധിച്ച് മതബോധന വിദ്യാര്‍ഥികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 10 വയസിനു താഴെയുള്ള വിദ്യാര്‍ഥികളെ ഒഴിവാക്കികൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത്.
വിഭാഗം 1 : 5 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ “ഉണ്ണീശോയ്ക്ക് ഒരു കത്ത്” (ഒരു പേജില്‍ കവിയാതെ എഴുതുക)
വിഭാഗം 2 : 8 മുതല്‍ +2 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വിശുദ്ധ ലൂക്കാ 3:23-38 ആസ്പദമാക്കി ‘ജെസ്സെയുടെ ട്രീ’ മാതൃകയില്‍ ഈശോയുടെ വംശാവലി ക്രമമായി രേഖപ്പെടുത്തുക (ഉത്തര സഹായി നല്കുന്നതായിരിക്കും).
ഇടവക തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് ഓരോ വിഭാഗത്തില്‍ നിന്നുമുള്ള ഏറ്റവും നല്ല ഒരു രചന തെരഞ്ഞെടുത്ത് ഇടവക വികാരിയുടെ അംഗീകാരത്തോടെ ഫെറോന സമിതിയെ നവംബര്‍ 30 നുള്ളില്‍ ഏല്‍പ്പിക്കേണ്ടതാണ്. ലഭിക്കുന്ന രചനകള്‍ ഫെറോന സമിതി പരിശോധിച്ച് ഓരോ വിഭാഗത്തില്‍ നിന്നുമുള്ള ഏറ്റവും നല്ല മൂന്ന് രചനകള്‍ തെരഞ്ഞെടുത്ത് ഫെറോന ഡയറക്ടറുടെ അംഗീകാരത്തോടെ ഫെറോന സെക്രട്ടറിമാര്‍ വഴി അതിരൂപത ഓഫീസില്‍ 2020 ഡിസംബര്‍ 6 നുള്ളില്‍ എത്തിക്കേണ്ടതാണ്. ഈ തിയതിക്കുശേഷം നല്കുന്ന രചനകള്‍ പരിഗണിക്കുന്നതല്ല.
ഫെറോന തലത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരെ പങ്കെടുപ്പിച്ചുകൊണ്ട് അതിരൂപതാ തലത്തില്‍ ഡിസംബര്‍ 12 ശനിയാഴ്ച രണ്ട് വിഭാഗങ്ങള്‍ക്കും മത്സരങ്ങള്‍ നടത്തി ആദ്യമൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് അതിരൂപതയില്‍നിന്നും സമ്മാനം നല്കുന്നു.