കോവിഡ് കാലത്തെ അതിജീവിക്കാൻ പോരാടി കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഒരു കൈത്താങ്ങേന്നോണം നിരവധി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിവരികയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ. 150ഓളം ഓഖി ബാധിതർക്കും, 42 ആശ്രയമില്ലാത്തവർക്കുമായി കരുണാമയൻ പദ്ധതിവഴി 7,69,000 രൂപയുടെ പെൻഷൻ ഈ കഴിഞ്ഞ നാലു മാസത്തിനിടയിൽ നൽകിക്കഴിഞ്ഞു. സാന്ത്വനം മംഗല്യം പദ്ധതിവഴി മകളുടെ വിവാഹ ധനസഹായമായി രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ധനസഹായവും നൽകി. രോഗികൾക്കുള്ള ചികിത്സാ സഹായവും ഫോണ് മുഖേനയുള്ള കൗൺസിലിങ്ങും ഇതിനോടൊപ്പം ചെയ്തുവരുന്നുണ്ട്. ഫോൺ വഴി കൗൺസിലിംഗ് സൗകര്യം 94 0 0 1 0 1 0 4 4 എന്ന നമ്പറിൽ ലഭ്യമാണെന്ന് ഡയറക്റ്റർ റവ. ഫാ. ജോണ്‍ എ. ആര്‍ അറിയിച്ചു.