കോവിഡ് ബാധിച്ച അനേകം വ്യക്തികളുടെ ഉറവിടം വ്യക്തമാകാതിരിക്കുന്നതിനെയാണല്ലോ സമൂഹവ്യാപനം എന്നു വിളിക്കുന്നത്. വ്യക്തികളുടെ മുഖമോ, പദവിയോ നോക്കാതെ കോവിഡ് വ്യാപനം ദ്രുതഗതിയിലായികൊണ്ടിരിക്കുകയാണ്. കോവിഡിന് ജാതിയോ രാഷ്ട്രീയമോ, മതമോ ഒന്നുംതന്നെ ഇല്ല. അതിന്റെ വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരെയും ക്രമസമാധാനപാലകരെയും കോവിഡ് വെറുതെ വിട്ടില്ല. സമ്പർക്കം വഴി രോഗ വ്യാപനം കൂടുന്നതിനാൽ, ഉറവിടം കണ്ടെത്താൻ പലപ്പോഴും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. തുടരെ തുടരെയുള്ള കർശനമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും, ക്ഷമയോടും സഹകരണത്തോടും കുടെ നടപ്പിലാക്കാൻ സാധിക്കുമ്പോഴാണ് വ്യാപനതോത് കുറയുന്നത്. സമൂഹവ്യാപനത്തോടടുക്കുമ്പോൾ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകരും സുരക്ഷാപ്രവർത്തകരുമാണ്. അതുകൊണ്ട്, കരുതലോടെ ജീവിക്കാൻ കരുണയോടെ നമുക്ക് നിയന്ത്രണങ്ങൾക് വിധേയരാകാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് നമ്മെയും ചുറ്റുമുള്ളവരെയും രോഗവിപണത്തിൽ നിന്നും സംരക്ഷിക്കാം.