കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ കോളേജുകളിൽ മാത്രമല്ല സ്‌കൂളുകളിൽ വരെ സാധാരണ പഠനമാർഗമായിക്കഴിഞ്ഞു. യുജിസി ഉത്തരവ് പ്രകാരം എല്ലാ സർവകലാശാലകളും ഓൺലൈൻ ക്ലാസ്സുകളികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ക്ലാസ്‌റൂമിൽ നിന്നും സ്‌ക്രീൻ പഠനത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന പാഠ്യപരിമിതികൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം നഷ്ടപെടുന്ന രീതിയിലേക്ക് വിദ്യാഭാസം മാറുമോ എന്നതും ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. സംവാദം, ചർച്ച, സംഭാഷണം, ചോദ്യോത്തരം, സൗഹൃദം ഇതെല്ലം ഇനി ഓൺലൈൻ ക്ലാസ്സുകൾക് നൽകാനാകുമോ. എഞ്ചിനീയറിംഗ്, ഫർമസി, മെഡിസിൻ, നഴ്‌സിങ്, ആർക്കിടെക്ചർ, തുടങ്ങിയ കോഴ്‌സുകൾക്കുള്ള ലബോറട്ടറി അനുബന്ധത്ത പ്രാക്ടിക്കൽ പഠനങ്ങൾ എങ്ങനെ ഓൺലൈൻ ആയി നൽകാനാകും എന്നതും ചർച്ചചെയ്യേണ്ടതാണ്. ആർട്‌സ്, ഹ്യൂമാനിറ്റീസ് പോലെ വിഷയങ്ങൾക്ക് തിയറി ക്ലാസുകൾ അധികമില്ലാ്ത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളുടെ സാധ്യതകൾ ഇവർക്കു പ്രയോജനകരമായിരിക്കും. ഓൺലൈൻ ക്ലാസ്സുകളിലേയ്ക്ക് നാം നീങ്ങുമ്പോൾ ഇനി വേണ്ടത് കുട്ടികളുടെ ഭാവനയും, സോഷ്യൽ സ്‌കിൽസും വളർത്താനുള്ള ഒരു വികേന്ദ്രീകൃത വിദ്യാഭാസ പരിഷ്‌കാര തന്ത്രമാണ്. എല്ലാ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പും സ്മാർട്ട് ഫോണും ഇന്റർനെറ്റും ലഭ്യമാകുന്ന വിധത്തിൽ ആയിരിക്കണം ഇത് ചെയ്യേണ്ടത്. വൈറസ് വ്യാപനം തീർന്നാലും ഇനി വരും വർഷങ്ങളിൽ ചിലപ്പോൾ അത് മറ്റൊരു രീതിയിൽ പൂനാാാവിർഭവിച്ചേയ്ക്കാം. അതുകൊണ്ട് സാങ്കേതികതയെ മുൻനിർത്തി കൂടുതൽ വിശാലമായ പാഠ്യപദ്ധതികൾ രൂപീകരിക്കാൻ സർവകലാശാലകളും വിദ്യാഭാസവകുപ്പും മുൻകയ്യെടുക്കേണ്ടിവരും.