കേരള കത്തോലിക്കാ യുവജന പ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് ആയി മൂവാറ്റുപുഴ രൂപതാ അംഗം ആയ ബിജോ പി ബാബു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി രൂപതാ അംഗം ആയ ക്രിസ്റ്റി ചക്കാലക്കൽ ആണ് ജനറൽ സെക്രട്ടറി. ഇരിങ്ങാലക്കുട രൂപതാ അംഗം ആയ ജയ്സൺ ചക്കേടത്തു താമരശ്ശേരി രൂപതാ അംഗം ആയ ലിമിന ജോർജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാർ. തൃശ്ശൂർ അതിരൂപത അംഗമായ അനൂപ് പുന്നപ്പുഴ മാവേലിക്കര രൂപതാ അംഗം ആയ സിബിൻ സാമുവേൽ ബത്തേരി രൂപതാ അംഗം ആയ അഭിനി പോൾ വിജയപുരം രൂപതാ അംഗം ആയ ഡെനിയ സി ജയിൻ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും കണ്ണൂർ രൂപതാ അംഗം ആയ ലിജേഷ് മർട്ടിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശ്ശൂരിൽ നടന്ന കേരളത്തിലെ 32 രൂപതകളിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത 41 മത് സംസ്ഥാന സെറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.