തിരു: അതിരൂപതാ കെ.സി.എസ്.എൽ ന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പ്രവർത്തനഉത്ഘാടനവും എസ്.എസ്.എൽ.സി., +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും മാർഗ്ഗരേഖയും കലണ്ടറിന്റെയും പ്രകാശനം തിരു. അതിരൂപതാ സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. നിർവ്വഹിച്ചു. തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽ സ്‌കൂൾ ഓഡിറ്ററിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.സി.എസ്.എൽ. അതിരൂപതാ ഡയറക്ടർ റവ. ഫാ. ജേക്കബ് സ്റ്റെല്ലസ് അദ്ധ്യക്ഷത വഹിച്ചു. തിരു. വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്ടർ റവ. ഫാ. മെൽക്കൺ, കെ.സി.എസ്.എൽ. പ്രസിഡന്റ് ഡാമിയൻ, ഓർഗനൈസർ ആന്റണി ക്ലമന്റ്, ഹോളി ഏയഞ്ചൽ സ്‌കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ. ഉഷ ലിന്റ, കെ.സി.എസ്.എൽ. ചെയർ പേഴ്‌സൺ കുമാരി ജീവ വിക്ടർ എന്നിവർ പ്രസംഗിച്ചു.