അർജന്റീന – ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ കളിക്കാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ അർമാണ്ടോ മറഡോണയെ ഓര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ. മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി പുനരധിവാസത്തിലായിരുന്നു അർജന്റീനിയൻ ഇതിഹാസതാരം.
വ്യാഴാഴ്ച വൈകുന്നേരം, ഫ്രാൻസിസ് മാർപാപ്പ തന്റെ രാജ്യതാരത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞതായി വത്തിക്കാന്‍ പ്രസ്താവന സൂചിപ്പിച്ചു. “ഫ്രാൻസിസ് മാർപാപ്പ ഡീഗോ മറഡോണയുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അടുത്ത കാലത്തായി അവർ കണ്ട്മുട്ടിയ സന്ദർഭങ്ങളെക്കുറിച്ച് അദ്ദേഹം വാത്സല്യത്തോടെ ഓര്‍ക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു,” വത്തിക്കാൻ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിവന്ന ഒരു വ്യക്തിയാണെന്ന് 2016 ൽ മറഡോണ സ്വയം വിശേഷിപ്പിച്ചിരുന്നു. ലോകസമാധാനത്തിനായി ഫ്രാന്‍സീസി പാപ്പാ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച “സമാധാനത്തിനായുള്ള ഫുട്ബോള്‍ മത്സരത്തിൽ” പങ്കെടുക്കാന്‍ അദ്ദേഹമെത്തിയിരുന്നു. ഒരു കൂട്ടം കളിക്കാരോടൊപ്പം മാർപ്പാപ്പ അദ്ദേഹത്തെ പലതവണ വത്തിക്കാനിൽ സ്വീകരിച്ചു. ഇതിനു മുന്‍പ് ഇന്ത്യയിലെത്തിയപ്പോള്‍ കല്‍ക്കത്തയിലെ മദര്‍തെരേസയുടെ ആശ്രമവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.