തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ “ഭവനം ഒരു സമ്മാനം” പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 50 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഗവണ്‍മെന്‍റിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ 4 ലക്ഷം രൂപ മാത്രം ലഭ്യമാക്കുമ്പോള്‍ വീടുകള്‍ക്ക് 9 ലക്ഷം രൂപ വരെ കൊടുക്കാന്‍ റ്റി.എസ്.എസ്.എസിനു കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിനു മാത്രമായി എല്ലാവര്‍ക്കും വീടുവെച്ചു നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ സുമനസ്സുകളുടെ പിന്തുണ സര്‍ക്കിരിന് ആവശ്യമാണ്.
റ്റി.എസ്.എസ്.എസ് പോലുളള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം വളരെ പ്രശംസനീയമാണ്. 300 വീടുകളാണ് ഈ പദ്ധതിയിലൂടെ ഇതുവരെ പൂര്‍ത്തിയായത്. 6000 ഭവനരഹിതകുടുംബങ്ങളുള്ള രൂപതയില്‍ എല്ലാവര്‍ക്കും ഭവനം എന്നതാണ് രൂപതയുടെ സ്വപ്നം.
അതിരൂപാദ്ധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. സൂസപാക്യം പിതാവ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോവിഡ് കാലമായതിനാല്‍ ഭവനങ്ങളുടെ താക്കോല്‍ സ്വീകരിക്കാന്‍ ഫെറോനകളെ പ്രതിനിധീകരിച്ചുള്ള 10 കുടുംബങ്ങളെയാണ് ക്ഷണിച്ചിരുന്നത്. ‘ഭവനം ഒരു സമ്മാനം’ ~ഒരു വന്‍ വിജയമാണെന്നും രൂപതയുടെ കീഴില്‍ വേളിയിലുളള 2 ഏക്കര്‍ 35 സെന്‍റ് സ്ഥലം ഗവണ്‍മെന്‍റിനു തീരദേശത്തുളളവര്‍ക്ക് വീടുവെക്കുന്നതിന് സൗജന്യമായി വിട്ടു നല്‍കാന്‍ രൂപത തയ്യാറാണെന്നും അതിരൂപതാദ്ധ്യക്ഷന്‍ അറിയിച്ചു. ഓഖിയില്‍പ്പെട്ടവരെ സഹായിച്ചകാര്യം എടുത്തു പറയുകയും ഇനിയും ചെയ്യേണ്ട കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. റവ. ഡോ. സാബാസ് ഇഗ്നേഷ്യസ്, സ്വാഗതം പറയുകയും, മോണ്‍. ജോസഫ് സി., മോണ്‍. യൂജിന്‍ എച്ച്. പെരേര, അഡ്വ. സെലിന്‍ വില്‍ഫ്രഡ്, റവ. ഫാ. ആഷ്ലിന്‍ ജോസ്, എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും ശ്രീ. ജറാഡ് എം എല്ലാവര്‍ക്കും ക്യതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.