കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി റവ. ഫാ. ഡോ. ചാൾസ് ലിയോൺ ചുമതലയേറ്റു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൊഴിയൂർ ഇടവകാംഗമാണ് അദ്ദേഹം. ഫാ. ജോസ് കരിവേലിക്കൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് ഫാ. ചാൾസ് നിയമിതനാകുന്നത്. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ സാന്നിധ്യത്തിൽ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചി പി.ഒ.സിയിൽ വച്ചു അദ്ദേഹം സ്ഥാനം ഏറ്റെടുത്തു.
ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ അസോസിയേറ്റ് പ്രൊഫസറാണ് (Social Doctrine). കോഴിക്കോട് സെൻറ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ മാനേജർ, തിരുവനന്തപുരം ലയോള കോളേജ് പ്രൊഫസർ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.