ഇന്നലെ വൈകുന്നേരം നടന്ന പോലീസിന്റെ അക്രമാസക്ത നിലപാടിനെതിരെ പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ.വിഴിഞ്ഞം കവാടത്ത് സമരം നടത്തിയവർക്ക് ഭക്ഷണം നിഷേധിക്കുകയും,സമരമുഖത്തുണ്ടായിരുന്ന രണ്ട് വൈദികരെയും ആല്മായനെയും പോലീസ് മർദ്ധിച്ചതിൽ കെ. സി. വൈ. എം തിരുവനന്തപുരം ലത്തീൻ അതിരൂപത ശക്തമായി പ്രതിഷേധിക്കുന്നു. അതിന്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്ക് തീരദേശത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളെയും കേന്ദ്രീകരിച്ചുകൊണ്ട് ഫെറോനകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തുവാൻ രൂപത സമിതി തീരുമാനിച്ചു.
ഫെറോനകളുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലെ കമ്മിറ്റികളെയും കെ. സി. വൈ. എം, കെ. എൽ. സി. എ മറ്റ് അല്മായരെയും, യുവജനങ്ങളെയും ഉൾപ്പെടുത്തി പ്രധിഷേധം ശക്തമാക്കാനാണ് സംഘാടകരുടെ തീരുമാനം. പൊഴിയൂർ സ്റ്റേഷൻ കൊല്ലംകോട്, പരുത്തിയൂർ ഇടവക ജനങ്ങൾ ഉപരോധിക്കും. പൂവാർ സ്റ്റേഷൻ കരുംകുളം, പൂവാർ, നമ്പ്യാതി ഇടവകകളും കാഞ്ഞിരംകുളം സ്റ്റേഷൻ കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ, ലൂർദ്പുരം എന്നീ ഇടവകകളും വിഴിഞ്ഞം സ്റ്റേഷൻ വിഴിഞ്ഞം, ആഴാകുളം,പൂന്തുറ സ്റ്റേഷൻ പൂന്തുറ, പരുത്തിക്കുഴി, ഇടയാർ, ശംഖുമുഖം സ്റ്റേഷൻ ചെറിയതുറ, വലിയതുറ, തോപ്പ്, സെന്റ് ഡൊമനിക്, സെന്റ് ആൻഡ്രുസ്, ഫാത്തിമപുരം, കഠിനംകുളം സ്റ്റേഷൻ ശാന്തിപുരം, മര്യനാട്, പുതുക്കുറിച്ചി, വെട്ടുതുറ, പുത്തൻതോപ്പ്, അഞ്ചുതെങ്ങ് സ്റ്റേഷൻ താഴംപള്ളി, പൂത്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി, അരയതുരുത്തി, ചമ്പാവ് എന്നീ ഇടവകകളുടെയും നേതൃത്വത്തിലാവും പ്രതിഷേധ ജാഥ നടത്തുക.