വിഴിഞ്ഞം തുറമുഖ കവാടത്തിനു മുന്നിൽ സമരം തുടരുമെന്ന് അതിരൂപത വൈദീകർ. ഏഴ് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരും. അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട ജനതയുടെ നിലനിൽപ്പിനായുള്ള ജീവൻ മരണ പോരാട്ടമാണ് ഈ രാപ്പകൽ സമരം. സമരവുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് തീരുമാനങ്ങളാണ് ഇന്ന് ചേർന്ന വൈദീകരുടെ യോഗത്തിൽ കൈക്കൊണ്ടിട്ടുള്ളത്.
1. സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകും.
2. ഏഴ് ആവശ്യങ്ങളിൽ ഉറച്ചു നില്കുന്നു.
3. ബഹു ഭൂരിപക്ഷം കാര്യങ്ങളിലും തീരുമാനമായി എന്ന വ്യാജ പ്രചരണം ശരിയല്ല.
4. തീരുമാനമാകുന്ന കാര്യങ്ങൾ ഭരണഘടനാനുമതിയോടെയുള്ള ഗവൺമെൻ്റ് ഉത്തരവായി പ്രസിദ്ധീകരിക്കണം.
5. മത്സൃ തൊഴിലാളികൾക്ക് 5 സെൻ്റ് സ്ഥലവും വീടും നല്കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണം.
6. സമരവേദിയിൽ മാറ്റമില്ല.