യുദ്ധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്ക് അതിശൈത്യ കാലാവസ്ഥയിൽ തെർമൽ വസ്ത്രങ്ങൾ സംഭാവന ചെയ്ത് വർത്തിക്കാൻ. യുദ്ധത്തിൽ ഉക്രൈനിലെ 40% ത്തോളം ഊർജോൽപാദക കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ ഉക്രൈനിലെ സാധാരണ ജനജീവിതം ദുരിതപൂർണമായി മാറി. അതിനാലാണ് പരിശുദ്ധ സിംഹാസനം ഇത്തരമൊരു സേവനവുമായി മുന്നോട്ടിറങ്ങിയത്.
വത്തിക്കാൻ അപ്പോസ്തോലിക ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ ക്രൈയേവ്സ്കിയുടെ മേൽനോട്ടത്തിലാണ് ഈ പുതിയ സംരംഭം. ഈ സംരംഭത്തിന്റെ ഭാഗമായി ‘എപ്പേലാ'(Eppela) എന്നാ ധന ശേഖരണത്തിനായുള്ള ഇന്റർനെറ്റ് പേജ് വഴി ഉക്രൈൻ ജനതയ്ക്ക് തെർമ്മൽ ഉടുപ്പുകൾ വാങ്ങാനായി, ആളുകൾക്ക് സംഭാവനകൾ നൽകാനാകും.
ഡിസംബർ 14 ബുധനാഴ്ച വത്തിക്കാനിൽ വച്ച് നടന്ന പൊതു കൂടിക്കാഴ്ചയുടെ അവസരത്തിൽ, ചിലവുകൾ ചുരുക്കി ക്രിസ്തുമസ് ആഘോഷം നടത്തുന്നതിലേക്ക് മിച്ചം പിടിക്കുന്നവ ഉക്രൈൻ ജനതയ്ക്കായി സംഭാവന നൽകുന്നതിനെക്കുറിച്ചും പാപ്പ ഉദ്ബോധിപ്പിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വസ്ത്രങ്ങളും,മുൻപേ നൽകുമെന്ന് അറിയിച്ചിരുന്ന ജനറേറ്ററുകളും കർദിനാൾ ക്രൈയേവ്സ്കിയുടെ സാന്നിധ്യത്തിൽ ഉക്രൈൻ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിസ്കസ്റ്ററി അറിയിച്ചു.