റിപ്പോർട്ടർ: ബ്ര. ജോഷൻ
വലിയതുറ: തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം നീണ്ട കാലയളവിനുശേഷം സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങശങ്ങളും പാലിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളോട് കൂടെ വീണ്ടും വിശ്വാസികൾക്കായി ദൈവാലയം തുറക്കുന്നതായി ഇടവക വികാരി ഫാ. ആഷ്ലിൻ ജോസ് അറിയിച്ചു. വാർഡ് തലത്തിൽ ടോക്കൺ സംവിധാനത്തോട് കൂടിയാണ് ദിവ്യബലിയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക. രാവിലെ 6 മണി 7:30, 9 എന്നിങ്ങനെയാണ് ദിവ്യബലി സമയം ക്രമീകരിച്ചിരിക്കുന്നത്.
ജ്ഞാനസ്നാനം പോലുള്ള കൂദാശകൾ ഇടദിവസങ്ങളിൽ നൽകുന്നതാണെന്നും തീരുമാനമുണ്ട്. ദൈവാലയ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ടോക്കൺ നിർബന്ധമാണെന്നും, തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചു കൊണ്ടും സഹകരിക്കണമെന്നും ഇടവക വികാരി ഫാ. ആഷ്ലിൻ ജോസിന്റെ അറിയിപ്പിൽ പറയുന്നു.