ജീവിച്ചിരുന്ന കാലത്ത് ലോകം മുഴുവൻ ഒരു വിശുദ്ധയായി കരുതിയ കൽക്കട്ടയിലെ വി. തെരേസയുടെ വ്യക്തിപരമായ ജീവിതത്തിന്റെ ഉള്ളറകൾ വെളിപ്പെടുത്തുന്നത് അത്ഭുതകരമായ വസ്തുതകളാണ്. 30 വർഷത്തിലേറെയായി അവരുടെ സുഹൃത്തായിരുന്ന, അവരുടെ മിഷനറി സമൂഹത്തിലെ അംഗമായിരുന്ന ഫാ. സെബാസ്റ്റ്യൻ വാഴക്കാലയ്ക്ക് പോലും ഇത്തരം കാര്യങ്ങൾ അജ്ഞാതമായിരുന്നു എന്നറിയുമ്പോഴാണ് ഗൗരവം മനസിലാകുന്നത്. സംഭവം ഇതാണ് മിഷനറീസ് ഓഫ് ചാരിറ്റി രൂപീകരിക്കുന്നതിന് മുമ്പ് മദർ തെരേസ യേശുവിനോട് സംസാരിക്കുകയും മദറിന് യേശുവിന്റെ ദർശനങ്ങൾ ഉണ്ടാകുകയും ചെയ്തു !!
ദൈവകരുണയുടെ സന്ദേശം ലോകത്തിനു നല്കാൻ വി. ഫൗസ്റ്റീനയെ ഉപകരണമാക്കിയ, സന്ദേശവാഹകയായി മാറ്റിയ യേശു അതേപോലെ മറ്റൊരു ഉദ്ദേശത്തോടെയാണ് മദറിന് പുതിയ മിഷനറി സമൂഹം സ്‌ഥാപിക്കാനുള്ള പ്രേരണ നൽകിയത് എന്ന് ചുരുക്കം. മദറിന്റെ ആത്‌മീയ ജീവിതത്തിലെ ഈ വിശിഷ്ട ഭാഗം അവളുടെ മരണശേഷം ഭൂരിഭാഗം പേർക്കും അജ്ഞാതമായിരുന്നു. അത് ശരിക്കും ഒരു അത്ഭുതമായിരുന്നു.
1999ൽ മദർ മരണപ്പെട്ട രണ്ടാം വർഷമായിരുന്നു അവരുടെ നാമകരണ നടപടികൾ ആരംഭിച്ചത്. ഈ വസ്തുതകളെ സാധൂകരിക്കുന്ന രേഖകൾ കൽക്കട്ടയിലെ ഈശോസഭാ വൈദികരുടെയും മദറിന്റെ തന്റെ മറ്റു ചില പുരോഹിത സുഹൃത്തുക്കളുടെയും, മെത്രാന്റെ കാര്യാലയത്തിലും ഉണ്ടായിരുന്നു. മദർ തെരേസ തനിക്കുണ്ടായ അനുഭവങ്ങളും യേശു തന്നോട് സംവദിച്ച കാര്യങ്ങളും വ്യക്തമായി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു രേഖ തന്റെ പക്കലുണ്ടായിരുന്ന എന്ന് ഫാ. വാഴക്കാലയും സൂചിപ്പിക്കുന്നു.
1946 സെപ്റ്റംബർ 10 മുതൽ 1947 ഡിസംബർ 3 വരെയുള്ള കാലയളവിൽ, മദർ തെരേസ യേശുവുമായി വാക്കുകളിലൂടെയും ദർശനങ്ങളിലൂടെയും ആശയവിനിമയം നടത്തിയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ ലൊറേറ്റോ സഭാംഗമായിരുന്നു അന്ന് മദർ തെരേസ. അവരുടെ നേതൃത്വത്തിലുള്ള സെന്റ് മേരീസ് സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു അവർ.
ഒരു ദിവസം വിശുദ്ധ കുർബാനയ്ക്കിടെ യേശു ഇങ്ങനെ പറഞ്ഞതായി മദർ തെരേസ എഴുതി, “എനിക്ക് ഇന്ത്യയിൽ നിന്നും സഹോദരിമാരെ വേണം.എന്റെ സ്നേഹത്തിന് പാത്രമാകാൻ. അവർ മറിയത്തെയും മാർത്തയെയും പോലെ ആയിരിക്കണം. അവർ എന്റെ സ്നേഹത്തെ തങ്ങൾക്ക് ചുറ്റുമുള്ള ആത്മാക്കളിലേക്ക് പ്രസരിപ്പിക്കട്ടെ!” ദിവ്യകാരുണ്യത്തിലെ യേശുവുമായുള്ള ഇത്തരം ആശയവിനിമയങ്ങളിലൂടെയാണ് മദർ തെരേസയ്ക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു സഭ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചത്.
അവർ യേശുവുമായി വളരെയധികം ഐക്യപ്പെട്ടുവെന്നു പറയാം. തന്റെ സ്നേഹത്തിനു പകരം യേശുവിന്റെ സ്നേഹം മാനുഷിക ഭാവത്തോടെ മറ്റുള്ളവരിലേക്ക് പകർന്നു, പ്രസരിപ്പിച്ചു.
മദറിന്റെ മിഷനറി സമൂഹത്തിൽ ഏതുതരം കന്യാസ്ത്രീകളാണ് ഉണ്ടായിരിക്കേണ്ടത് എന്ന് യേശു അവരോട് പറഞ്ഞിരുന്നുവത്രെ: ‘കുരിശിന്റെ ദാരിദ്ര്യത്താൽ മൂടപ്പെട്ട സ്വതന്ത്രരായ സഹോദരിമാരെ വേണം. കുരിശിന്റെ അനുസരണത്താൽ പൊതിയപ്പെട്ടവർ. കുരിശിന്റെ സ്നേഹത്താൽ മുദ്രിതരായ പൂർണ സ്നേഹമുള്ളവരെ വേണം.’
‘നീ എനിക്കുവേണ്ടി ഇത് ചെയ്യാൻ വിസമ്മതിക്കുമോ? വാസ്തവം എന്തെന്നാൽ എനിക്ക് ദരിദ്രരുടെ ഇടയിലേക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല. താങ്കൾ തങ്ങളോടെ എന്നെ അവരുടെ ഇടയിലേക്ക് കൊണ്ടുപോവുക.’ യേശു മദറിനോട് പറഞ്ഞതാണിത്. 1947ലായിരുന്നു ഈ സന്ദേശം മദറിന് ലഭിച്ചത്.
ഈ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കാലഘട്ടത്തിനുശേഷം, 1949 -ൽ, മദറിനു തന്റെ ആത്മീയ ജീവിതത്തിൽ അന്ധകാരവും വരൾച്ചയും അനുഭവപ്പെട്ടു. ആദ്യമൊക്കെ തന്റെ പാപം, അയോഗ്യത, ബലഹീനത എന്നിവ മൂലമാണെന്ന് അവൾ കരുതി. കൽക്കട്ടയിലെ ദരിദ്രരുടെ ഇടയിലേക്ക് കടന്നുവരാൻ, അവരുടെ ദാരിദ്ര്യത്തിൽ പങ്കുചേരാൻ യേശു ആഗ്രഹിച്ചത്തിന്റെ തെളിവാണ് ഈ ആത്മീയ വരൾച്ചയെന്ന് തന്റെ ആത്‌മീയപിതാവിന്റെ ഉപദേശം അവളെ ആശ്വസിപ്പിച്ചു.
അവരുടെ മരണം വരെ, ഏകദേശം 50 വർഷത്തോളം ആ വിളിയനുസരിച്ചു അവർ പ്രവർത്തിച്ചു. നമുക്ക്, പുറത്തുനിന്നു നോക്കുമ്പോളും അതൊരു വേദനാജനകമായ കാലയളവ് ആണെന്ന് തോന്നും. അതായിരുന്നു സത്യം. “എന്റെ ആത്മാവിലെ അന്ധകാരവും വരൾച്ചയും ഞാൻ അറിയുന്നു. ഏതെങ്കിലുമൊരു ആത്മാവിന് വെളിച്ചമാകാൻ എന്റെ ഈ അവസ്‌ഥയ്‌ക്ക് കഴിയുമെങ്കിൽ അങ്ങനെ ആവട്ടെ. എന്റെ ജീവിതം, എന്റെ കഷ്ടപ്പാടുകൾ – അവ ആത്മാക്കളെ രക്ഷിക്കാൻ സഹായിക്കുന്നതാണെങ്കിൽ, ഞാൻ അതിൽ സന്തോഷിക്കുന്നു. ലോകത്തിന്റെ സൃഷ്ടി മുതൽ അവസാനം വരെ കഷ്ടപ്പെടാനും മരിക്കാനും ഞാൻ സന്നദ്ധയാണ്.” എത്ര വലിയ വാക്കുകളാണ്.
കൽക്കട്ടയിലെ ചേരികളിലെ ദരിദ്രരോടും രോഗികളോടുമൊപ്പമുള്ള മദർ തെരേസയുടെ ജീവിതത്തെക്കുറിച്ച്, അവരുടെ ദാനധർമ്മങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് അറിയാം. പക്ഷേ അമ്മയുടെ ആന്തരിക ജീവിതം പലർക്കും അജ്ഞാതമാണ്.
മദർ തെരേസയുടെ മുദ്രാവാക്യവും അവളുടെ സഭയുടെ മുദ്രാവാക്യവും യേശുവിന്റെ കുരിശിലെ വാക്കുകളാണ്; “എനിക്ക് ദാഹിക്കുന്നു.” യേശുവിന് വേണ്ടി ആത്മാക്കളെ നേടുമ്പോൾ, നമുക്ക് അവന്റെ ‘ദാഹം ശമിപ്പിക്കാൻ സാധിക്കും. അവളുടെ ഓരോ ശ്വാസവും, ഓരോ നെടുവീർപ്പും, മനസ്സിന്റെ ഓരോ ചെയ്തികളും, ദൈവികമായ സ്നേഹത്തിന്റെ പ്രവൃത്തിയായിരിക്കും. അതായിരുന്നു അവളുടെ ദൈനംദിന പ്രാർത്ഥന. 87 വയസ്സുവരെ, വിശ്രമമില്ലാതെ ചെയ്തികൾ തുടർന്ന അവളെയും അവരുടെ എല്ലാ ത്യാഗങ്ങളെയും പ്രചോദിപ്പിച്ചത് ആ പ്രാർഥനയാണ്.
ഭൂമിയിലെ ജീവിതകാലത്ത് മദർ തെരേസ ഒരിക്കലും ജോലിയിൽ നിന്ന് വിശ്രമിച്ചിട്ടില്ല എന്ന് പറയാം. സ്വർഗത്തിൽ ആയിരിക്കുമ്പോഴും അവർ തന്റെ സേവനം തുടരുന്നുണ്ട്. “ഞാൻ മരിച്ച് ദൈവത്തിന്റെ ഭവനത്തിൽ പോകുമ്പോൾ, എനിക്ക് കൂടുതൽ ആത്മാക്കളെ ദൈവത്തിലേക്ക് കൊണ്ടുവരാൻ കഴിയും.” ഇതായിരുന്നു അമ്മയുടെ വാക്കുകൾ. അവൾ ഒരു ഘട്ടത്തിൽ പറഞ്ഞു, ഫാ. വാഴക്കാല ചൂണ്ടിക്കാട്ടി.
അവൾ പറഞ്ഞിരുന്നു, “ഞാൻ സ്വർഗ്ഗത്തിൽ നിദ്രയ്ക്ക് വേണ്ടിയല്ല പോകുന്നത്. മറ്റൊരു തരത്തിൽ എന്റെ അധ്വാനം തുടരുവാൻ വേണ്ടിയാണ്.” അതെ അവർ ഇന്നും അധ്വാനിക്കുന്നു. ആത്മാക്കളെ നേടുന്നു. അവിടുത്തെ വാക്കുകൾ അനുസരിച്ച് തന്നെ . . .