കോവിഡ് പ്രതിസന്ധികളിൽ നിന്നും ഭാഗികമായി മുക്തരായികൊണ്ടിരിക്കുന്ന കേരളം സമൂഹം ഒന്നടങ്കം വളരെ കരുതലോടെ അൽപ്പം വൈകിയാണെങ്കിലും പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളിലേക്ക് തിരികെ എത്തുകയാണ്.
ഇടവപ്പാതിയുടെ കാലവർഷത്തിൽ ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്ന വിദ്യാലയങ്ങൾ വിദ്യാർഥികൾക്ക് ആഹ്‌ളാദത്തിന്റെ ആരവമുണർത്തുമ്പോൾ രക്ഷിതാക്കൾക്കും ആദ്ധ്യാപകർക്കും തെല്ല് ആശങ്ക ബാക്കിയാകുന്നു. എങ്കിൽ തന്നെയും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ പാലിക്കാനും പാലിപ്പിക്കാനും പ്രതേകം പരിശീലനം സ്റ്റുഡന്റ് പോലീസ് കേഡിറ്റുറ്റുകൾക്ക് നൽകികൊണ്ടാണ് പല സ്കൂളുകളും പ്രവേശനോത്സവത്തിനു തയാറായിരിക്കുന്നത്.
തിരുവനന്തപുരം സെന്റ്. ജോസഫ് സ്കൂളിൽ രാവിലെ 8.30നാണ് പ്രവേശനോത്സവം. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. യു.പി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകൾ ഈ മാസം രണ്ടാഴ്ക്കുള്ളിൽ ആരംഭിക്കും.