റിപ്പോർട്ടർ: Jenimol J
കോവളം ഫേറോനാതല കെ. സി. വൈ. എം. കലാ മത്സരത്തിൽ വിജയകിരീടം ചൂടി പൂന്തുറ ഇടവക. മാർഗംകളി, മൂകാഭിനയം, തെരുവുനാടകം, സംഘഗാനം, നാടോടി നൃത്തം, മോണോ ആക്ട്, പ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് പൂന്തുറ ഇടവക ഓവറോൾ ട്രോഫി സ്വന്തമാക്കിയത്. പൂന്തുറ ഇടവക അംഗങ്ങളായ ബൈജു കലാതിലകമായും റിനു കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. വിഴിഞ്ഞം, പൂന്തുറ, കാക്കാമൂല, വാവാമൂല, പെരിങ്ങമല എന്നീ ഇടവകകൾ മാറ്റുരച്ച മത്സരത്തിൽ വിഴിഞ്ഞം ഇടവകയാണ് രണ്ടാം സ്ഥാനക്കാരായത്.
അതിരൂപത യുവജന ഡയറക്ടർ റവ. ഫാ. സന്തോഷ് കുമാർ കോവിഡ് പ്രതിസന്ധിയിൽ ശിഥിലമായ യുവജന കൂട്ടായിമകൾ പുനർ നിർമിക്കപ്പെടണം എന്ന് ആഹ്വനം ചെയ്തു. സമാപന സമ്മേളനത്തിൽ ആശംസ പ്രസംഗം നല്കുകയിരുന്നു അദ്ദേഹം. രൂപത ജനറൽ സെക്രട്ടറി ജോബ് നന്ദി പ്രകാശിപ്പിച്ചു. കോവളം ഫെറോനാ കെ. സി. വൈ. എം പ്രസിഡന്റ് ദീപു, കെസിവൈഎം മുൻ അതിരൂപത പ്രസിഡന്റും ഫെറോനാ അംഗവുമായ ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൂന്തുറ ഇടവക അംഗങ്ങളായ ബൈജു കലാതിലകമായും റിനു കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.