2019 ൽ തിരുവനന്തപുരം അതിരൂപത തുടക്കം കുറിച്ച ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ നാലാംഘട്ടത്തിൽ പുത്തൻതോപ്പ് ഇടവകയിലെ ലിസി പെരേരയുടെ കുടുംബത്തിനു അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്.റെവ.ഡോ./ സൂസൈ പാക്യം പുതിയ ഭവനം ആശീർവദിച്ചു നൽകി. ഇടവകയുടെയും തിരുവനന്തപുരം അതിരൂപത സാമൂഹിക ശുശ്രുഷ സമിതിയുടെയും സംയുക്തമായ പ്രവർത്തനമാണ് ഭവന നിർമാണം സാധ്യമാക്കിയത്.
പൊട്ടി പൊളിഞ്ഞ മേൽകൂര പൂർണമായും നശിച്ച ഭവനത്തിൽ ആയിരുന്നു ഏതാനും വർഷങ്ങളായി ശ്രീമതി ലിസി പെരേരയും മാനസിക വെല്ലുവിളികൾ നേരിടുന്ന മൂന്ന് മക്കളും താമസിച്ചിരുന്നത്. വൃദ്ധയും വിധവയും ആയിരുന്ന ശ്രീമതി ലിസി പെരേര വീടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ വാർദ്ധക്യസഹജമായ രോഗങ്ങളാൽ മരണപ്പെട്ടിരുന്നു. ഏറെ പരിതാപകരമായ അവസ്ഥയിൽ നിന്നാണ് ഈ കുടുംബത്തിനൊരു ഭവനം സ്വന്തമാകുന്നത്.
2021 ഒക്ടോബർ 1-ാം തീയതി അതിരൂപത ദിനത്തിൽ അഭിവന്ദ്യ സൂസാപാക്യം മെത്രാപോലീത്ത ഭവനത്തിന്റെ ആശീർവാദകർമ്മം നിർവഹിച്ചു. ഇടവക വികാരി, സാമൂഹ്യ ശുശ്രുഷ ഡയറക്ടർ, ഇടവക കമ്മിറ്റി അംഗങ്ങൾ, സാമൂഹ്യ ശുശ്രുഷ സമിതി അംഗങ്ങൾ, TSSS പ്രവർത്തകർ എന്നിവരും പ്രസ്‌തുത അവസരത്തിൽ സന്നിഹിതരായിരുന്നു.