റഗ്ബി ദേശീയ ടീം സെലക്ഷൻ ക്യാമ്പിലേക്ക് തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവക അംഗമായ റോഷ്മി ഡോറസ് തിരഞ്ഞെടുക്കപ്പെട്ടു. റഗ്ബി ദേശീയ ടീം സെക്ഷൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത 45 താരങ്ങളിൽ കേരളത്തിൽ നിന്നുമുള്ള ഏക താരമാണ് റോഷ്മി.
ബി. എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ ധാരിയാണ് റോഷ്മി. പരേതനയ ശ്രീമാൻ ഡോറസ് ശ്രീമതി റീത്താമ്മ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് റോഷ്മി. ഓരോ ആഴ്ചയിലും 3 താരങ്ങളെ വീതം എലിമിനേറ്റ് ചെയ്തുകൊണ്ട് ഈ മാസം 20 ആം തിയതിയോടെ ദേശീയ ടീമിലേക്ക് വേണ്ട 15 താരങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.
ഫുട്ബോളും ക്രിക്കറ്റും അത്ലറ്റിക്സും മാത്രം പരിചിതമായ തീരദേശത്തിനു പുത്തൻ കായികലോകം പരിചയപ്പെടുത്തിയ റോഷ്മി ഡോറസ് നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിമാനമാണ്. നിരവധി കലാകായിക പ്രതിഭകൾ വളർന്നുവരുന്ന നാട്ടിൽ നിന്നുമെത്തുന്ന റോഷ്മിയെ തീരത്തെ പെൺകുട്ടികൾ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തിരുവനന്തപുരം അതിരൂപതയുടെ അഭിനന്ദനങ്ങൾ.