റിപ്പോർട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൊഴിയൂർ ഇടവകയിലെ കെ. സി. വൈ. എം (KCYM) പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിരാമമായി. പതിനൊന്നു ദിവസങ്ങളിലായി ഇടവകയിലെ പതിനൊന്നു വാർഡുകളിലും ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിച്ചാണ് പരുത്തിയൂർ കെ. സി. വൈ. എം (KCYM) പ്രതിനിധികൾ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ വ്യത്യസ്തമാക്കിയത്.
ഡിസംബർ മാസം ആദ്യവാരത്തിൽ തന്നെ ഇടവക വികാരിയുടെ ആശീർവാദത്തോടെ ക്രിസ്തുമസ് ആഘോഷങ്ങൾക് തുടക്കം കുറിച്ചു. ഓരോ ദിനത്തിലും ഓരോ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകിയാണ് കെ. സി. വൈ. എം (KCYM) പ്രതിനിധികൾ ജനങ്ങൾക്കിടയിൽ ഇറങ്ങിചെന്നത്. കുളിർമയേകുന്ന ക്രിസ്തുമസ് ദിനങ്ങളിലെ കരോൾ ഗാനവും സാന്തക്ലോസ് പുൽക്കൂടുമൊക്കെ ഏറെ ആകർഷകമാക്കി.
പരുത്തിയൂർ KCYM പ്രസിഡണ്ട്, സെക്രട്ടറി എന്നിവരോടൊപ്പം KCYM എക്സിക്യൂട്ടീവ് അംഗങ്ങളും ആഘോഷങ്ങൾക് നേതൃത്വം നൽകി. ആഘോഷങ്ങളിൽ ഒന്നിച്ച ഇടവക ജനങ്ങൾ കരോളുമായി ഉണ്ണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്.