തിരുവനന്തപുരം : നിയുക്ത മെത്രാപ്പോലീത്ത മോൺ.തോമസ്.ജെ.നെറ്റോയ്ക്ക് ആശംസയറിയിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തിയാണ് ഉമ്മൻ ചാണ്ടി ആശംസ അറിയിച്ചത്. ആത്മീയ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരാണ് ആശംസയറിയിക്കാൻ ഈ ദിവസങ്ങളിൽ ബിഷപ്പ് ഹൗസിൽ എത്തുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ മഹോത്സവദിനത്തിൽ നടത്തപ്പെടും. കോവിഡ് 19 വ്യാപനതോതനുസരിച്ച് സർക്കാർ ഏർപ്പെടുത്തുന്ന പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻസ് ഗ്രൗണ്ടിൽ വച്ചാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്. മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് എം. സൂസാപാക്യം മുഖ്യകാർമ്മികത്വം വഹിക്കും.