തിരുവനന്തപുരം : മാർച്ച് 19 ശനിയാഴ്ച നടക്കുന്ന മെത്രാഭിഷേക തിരുകർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് സൂസപാക്യം മുഖ്യകാർമ്മികനാകും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ എന്നിവരാണ് തിരുകർമ്മങ്ങളിലെ സഹ കാർമ്മികൾ. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആഴ്ച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് സുവിശേഷ പ്രഘോഷണം നടത്തും.
വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ ചെറുവെട്ടുകാട് സെന്റ്.സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വച്ചാണ് നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക കർമ്മങ്ങൾ ഒരുങ്ങുന്നത്. കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മെത്രാഭിഷേക കർമ്മങ്ങൾ നടക്കുക.