വലിയതുറ: വലിയതുറ ഫെറോനയിലെ ദൈവാലയങ്ങളിൽ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നവരുടെ കൂടിവരവും പരിശീലനവും ഡിസംബർ 10 ഞായറാഴ്ച ഫെറോനസെന്ററിൽ നടന്നു. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ഷാജു വില്ല്യം മുഖ്യാഥിതിയായിരുന്നു. റവ. ഫാ. എഡിസൺ സ്വാഗതമേകിയ പരിശീലന പരിപാടി ഫെറോന വികാരി റവ. ഫാ. ഹൈസിന്ത് എം. നായകം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഗായകനും സംഗീത സംവിധായകനുമായ ശ്രീ. അലക്സ് ആന്റണിയുടെ നേതൃത്വത്തിൽ ക്വയർ പ്രാക്ടീസ് നടന്നു. ദിവ്യബലിയിൽ സംഗീത ശുശ്രൂഷയ്ക്കും അതുനിർവ്വഹിക്കുന്നവരുടെയും പ്രാധാന്യം, പങ്കാളിത്തം തുടങ്ങിയവയെക്കുറിച്ച് ഫാ. ഷാജു വില്ല്യം ക്ളാസ്സ് നയിച്ചു. പത്ത് ഇടവകകളിൽ നിന്നായി തൊണ്ണൂറ്റിയഞ്ച്പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.