നിസാമാബാദിൽ നടന്ന ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ഫുട്ബാൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ലിഫാ ടീം. ഫെയർ പ്ലേ അവാർഡ്, മികച്ച ഫോർവേർഡ്, മാൻ ഓഫ് ദി മാച്ച് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളോടെ കളിയിൽ മികവ് പുലർത്തിയാണ് ലിഫാ ടീം കളംവിട്ടത്.
മികച്ച ഫോർവേർഡ് പ്ലെയറായി എബിൻ ദാസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ലിഫയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ ശരൺ ആന്റണിയും, അനീറ്റൻ ആന്റണിയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ആദ്യത്തെ മത്സരത്തിൽ പുണെ നാഷണൽ യൂത്ത് ഫുട്ബോൾ അക്കാദമിയെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചുവെങ്കിലും രണ്ടാം മത്സരത്തിൽ തെലങ്കാന ഇലവനോട് ഒരു ഗോളിന് പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ ആന്ധ്ര ഇലവനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. തമിഴ്നാട് ഏജീസിനെതിരായ സെമിയിൽ നിശ്ചിത സമയത്തിൽ ഓരോ ഗോൾ വീതം നേടിയെങ്കിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-3 എന്ന ഗോൾ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
ഓരോ വിജയവും ഭാവിയിൽ ഓരോ കളിക്കാരെയും ട്രോഫികൾ നേടാൻ സന്നദ്ധരാകുകയാണ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ഇന്റർനാഷണൽ കളിക്കാരനും ആദ്യത്തെ ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ശ്രീ. ഷബീർ അലി പുരസ്കാര ചടങ്ങിൽ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ടൂർണമെന്റ് തടസപ്പെട്ടപ്പോൾ തെലങ്കാന ഇലവനെയും ലിഫായെയും ടൂർണമെന്റ് കമ്മിറ്റി മൂന്നാം സ്ഥാനക്കാരായി പ്രഖ്യാപിച്ചു.
ടൂർണമെന്റിൽ ഉടനീളം ലിഫ കളിക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിനും മികച്ച പ്രകടനത്തിനുമുള്ള അംഗീകാരമായാണ് പ്ലെയർ പ്ലേ അവാർഡ് ലഭിച്ചത്. ഈ സീസണിൽ തന്നെ ഇത് രണ്ടാം തവണയാണ് ലിഫ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കുന്നത്.
ഫലങ്ങളും സ്കോറുകളും
മത്സരം 1 : ലിഫ്ഫ (3) – എൻ വൈ എഫ് എ പൂന്നൈ (2)
ഗോൾ സ്കോറർമാർ
ശരൺ (2)
ടോണി (1)
മത്സരം 2 : ലിഫ്ഫ (1) – തെലുങ്കാന 11 (2)
ഗോൾ സ്കോറർമാർ
സബിൻ (1)
മത്സരം 3 : ലിഫ്ഫ (3) – ആന്ധ്ര 11 (0)
ഗോൾ സ്കോറർമാർ
സബിൻ (1)
എബിൻ ദാസ് (1)
അനീറ്റൻ (1)
മത്സരം 4 : സെമി ഫൈനൽ
ലിഫ്ഫ 1 (2) – എ ജി തമിഴ്നാട് 1 (3)
ഗോൾ സ്കോറർമാർ
ശിക്കു (1)