തിരുവനന്തപുരം: സ്കൂൾ കായികതലങ്ങളിൽ മികവ് നേടി തിരദേശ മേഖലയ്ക്ക് അഭിനമാനമായി പൂന്തുറ ഹയർ സെക്കണ്ടറി സ്കൂളിലെ കൂട്ടികൾ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സബ്ജില്ലാ കായികമേളയിൽ പൂന്തുറ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം തവണയും വിജയം കീരിടം നേടി. മേളയിൽ പങ്കെടുത്ത 38 സ്കൂളുകളെ പിന്തള്ളിയാണ് പൂന്തുറ സ്കൂൾ 267 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം പൂന്തുറയിലെതന്നെ സെന്റ്. ഫിലോമിനസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.