വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സെപ്തംബർ 28 വ്യാഴാഴ്ച ആർ സി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായി FIDUSIA 2023 എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരു അദ്ധ്യപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണമെന്നും എന്നാലെ തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സറിയുവാനും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യംവച്ച് അവരെ അനുധാവനം ചെയ്യാനും സാധിക്കുകയുള്ളൂവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ പറഞ്ഞു.
ആർ സി സ്കൂൾ മാനേജർ റവ. ഡോ. ഡയസൺ ആമുഖസന്ദേശം നൽകിയ യോഗത്തിൽ ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ശ്രീ. ഇഗ്നേഷ്യസ് ലയോള സ്വാഗതമേകി. തുടർന്ന് നടന്ന പരിശീലന പരിപാടിക്ക് അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിച്ച കോർപ്പറേറ്റ് ട്രയിനറും NLP പ്രാക്ടീഷണുറുമായ ജീനിയസ് മൈൻഡ് അക്കാഡമിയുടെ സ്ഥാപകൻ ശ്രീ. ഡെന്നീസ് ജോസഫ് നേതൃത്വം നൽകി. ടീച്ചേഴ്സ് ഗിൽഡ് എക്സിക്യൂട്ടീവ് അംഗമായ ശ്രീമതി സുജാത ജയിംസ് ഏവർക്കും കൃതജ്ഞതയർപ്പിച്ചു.