മങ്കാട്ടുകടവ്: സാമ്പത്തിക വെല്ലുവിളി നേരിടുന്ന കുടുംബങ്ങളിലെ പഠന മികവ് പുലർത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി അതിരൂപതയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസിലെ സെലക്ഷൻ ക്യാമ്പ് ഏപ്രിൽ 12 ന് ആരംഭിക്കും. ഏപ്രിൽ 12 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഏപ്രിൽ 13വൈകുന്നേരം 4 മണിക്കാണ് സമാപിക്കുക.
ഈ വർഷം 5,6,7 ക്ലാസ്സുകളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ ക്യാമ്പിലൂടെ പ്രവേശനം ലഭിക്കുക. വിവിധ വിഷയങ്ങളിൽ പരിശീലനംക്ലാസ്സുകൾ ഒരുക്കിയിരിക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുടെ പഠന നിലവാരവും വ്യക്തിപരമായ കഴിവുകളും വിലയിരുത്തിയ ശേഷമായിരിക്കും സെലക്ഷൻ നടത്തുക. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ (ആൺ / പെൺ) ഏപ്രിൽ 10-ന് മുമ്പായി അപേക്ഷാ ഫോം പൂരുപ്പിച്ച് സ്ഥാപനത്തിൽ എത്തിക്കണം. അഞ്ഞൂർ രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
സെലക്ഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിൽ താമസിച്ചുകൊണ്ട് വിശ്വപ്രകാശ സെൻ ട്രൽ സ്കൂളിലായിരിക്കും അവരുടെ വിദ്യാഭ്യാസം നടക്കുക. ഒപ്പം പഠനത്തിനും, കായിക, വ്യക്തിത്വ വികസനത്തിനുമായുള്ള പ്രത്യേക പരിശീലനം ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷിച്ചവർ രണ്ട് ദിവസം താമസിക്കുന്നതിനാവശ്യമായ സാധനങ്ങൾ (ബഡ്ഷീറ്റ്, വസ്ത്രങ്ങൾ, ടോയ്‌ലെറ്റ് സാധനങ്ങൾ, ബുക്ക്, പേന) എന്നിവ കരുതിയിരിക്കണം.