ആധുനികകാലത്തെ പേപ്പസി
18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചുവിപ്ലവം യൂറോപ്യന്‍ രാജ്യങ്ങളിലും സഭയിലും വന്‍മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. പയസ് VI (1775-99) പയസ് VII (1800-23) എന്നീ പാപ്പമാര്‍ ഫ്രാന്‍സില്‍ തടവുകാരാക്കപ്പെടുകയുണ്ടായി. 1789-99 കാലയളവില്‍ രൂപമെടുത്ത റോമന്‍ റിപ്പബ്ലിക് പേപ്പല്‍ സ്റ്റേറ്റിന്‍റെ അന്ത്യംകുറിച്ചു. വിയന്ന കോണ്‍ഗ്രസിന്‍റെ (1814-15) തീരുമാനമനുസരിച്ച് പേപ്പല്‍ സ്റ്റേറ്റ് പനഃസ്ഥാപിക്കപ്പെട്ടെങ്കിലും ഇറ്റാലിയന്‍ ദേശീയബോധത്തിന്‍റെ ഉണര്‍വ് (Risorgimento) മൂലം ഇറ്റലിയുടെ ഏകീകരണം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തു. അതേസമയം പോപ്പ് പയസ് IX-ാമന്‍ (1846-1878) പുറപ്പെടുവിച്ച yllabus of Errors (1864) അക്കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനപരമായ ഏകദേശം 80 ഓളം തിന്മകളെപ്പറ്റി എടുത്തുകാട്ടി ഒരു പ്രബോധനരേഖ പുറത്തിറക്കുകയുണ്ടായി.
രാഷ്ട്രീയ ഭൗതീകാധികാരങ്ങള്‍ നഷ്ടപ്പെട്ട ഇക്കാലയളവില്‍ പാപ്പാന്മാര്‍ തങ്ങളുടെ അദ്ധ്യാത്മികമായ അധികാരം അരക്കിട്ടുറപ്പിക്കാന്‍ രണ്ടു തത്വങ്ങള്‍ അവതരിപ്പിച്ചു. പാപ്പായുടെ അപ്രമാദിത്വം (Papal Infalibility) 2 പാപ്പായുടെ പരമാധികാരിത്വം (Popes Ultramonitarism) 1870 ലെ ഒന്നാം വത്തിക്കാന്‍ സുനഹദോസില്‍ വിശ്വാസകാര്യങ്ങളില്‍ പാപ്പാക്കുള്ള അപ്രമാദിത്വവും പരമാധികാരത്വവും അടിവരയിട്ടു പ്രഖ്യാപിച്ചു. ഭൗതിക അധികാരവും ഭൂസ്വത്തുക്കളും നഷ്ടപ്പെട്ട് വത്തിക്കാന്‍ കൊട്ടാരത്തില്‍ ഏകാന്തവാസം നയിച്ചിരുന്ന പാപ്പാമാര്‍ക്ക് ആശ്വാസമായിത്തീര്‍ന്നു. 1929 ലെ ലാറ്ററല്‍ ഉടമ്പടി. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടവും പേപ്പസിയും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം വത്തിക്കാന്‍ എന്ന രാജ്യത്തിന്‍റെ അസ്ഥിത്വം ഉറപ്പാക്കപ്പെടുകയും പാപ്പായെ വത്തിക്കാന്‍റെ ഭരണാധികാരിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
19-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന തൊഴിലാളി വര്‍ഗപ്രസ്ഥാനങ്ങളും നൂതന സിദ്ധാന്തങ്ങളും മുതലാളിത്തത്തിനും തൊഴിലാളി ചൂഷണത്തിനും എതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളും ജന്മംകൊള്ളുന്നതിനുമുമ്പ് സഭയുടെ സാമൂഹ്യദര്‍ശനം അവതരിപ്പിച്ചുകൊണ്ട് ലിയോ പതിമൂന്നാമന്‍ പാപ്പ പുറത്തിറക്കിയ ‘പുതിയകാര്യങ്ങള്‍’ (Rerum Novarum) എന്ന ചാക്രികലേഖനം ലോകത്തിന്‍റെ ശ്രദ്ധനേടുകയുണ്ടായി. ഇക്കാലയളവില്‍ നൂതനാശയങ്ങളും ലോകത്തില്‍ ഉയര്‍ന്നുവന്ന സ്വതന്ത്രചിന്താഗതികളും സഭയെ മാറ്റത്തിന്‍റെ പാതയിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ചു. ലോകത്തോടും മനുഷ്യവര്‍ഗത്തോടുമുള്ള സഭയുടെ വീക്ഷണം അവതരിപ്പിക്കപ്പെട്ടത് ജോണ്‍ 23-ാമന്‍ പാപ്പ സഭാതലവനായി അവരോധിതനായതോടുകൂടിയാണ്. ഇദ്ദേഹമാണ് രണ്ടാംവത്തിക്കാന്‍ സുനഹദോസ് സമ്മേളനം വിളിച്ചുകൂട്ടിയത്. 1962 ല്‍ തുടക്കമിടുകയും 1963 ല്‍ പാപ്പായുടെ ആകസ്മിക മരണത്തോടെ കൗണ്‍സില്‍ താല്ക്കാലികമായി നിറുത്തിവച്ചെങ്കിലും പോള്‍ ആറാമന്‍ പാപ്പ സുനഹദോസിനെ മുന്നോട്ടുകൊണ്ടുപോയി 1965 ല്‍ സമ്മേളനം പൂര്‍ത്തീകരിച്ചു. സഭയെ അധുനാധുനീകരിക്കുക എന്ന ലക്ഷ്യത്തോടെ യോഹന്നാന്‍ 23-ാമന്‍ പാപ്പ തുടങ്ങിവച്ച വത്തിക്കാന്‍ സുനഹദോസ് സഭയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആരാധനാക്രമത്തില്‍ ലത്തീനു പകരം പ്രാദേശികഭാഷ ഉപയോഗിക്കാന്‍ ആരംഭിച്ചു. സഭ ദൈവജനത്തിന്‍റെ കൂട്ടായ്മയാണെന്ന ചിന്തയ്ക്ക് പ്രചാരം ലഭിച്ചു. സഭാഐക്യപ്രവര്‍ത്തനങ്ങള്‍, വിവിധമതങ്ങളുമായി സംവാദങ്ങള്‍ തുടങ്ങിയ പുതുമയാര്‍ന്ന സമീപനങ്ങള്‍ക്ക് സഭയില്‍ ആരംഭം കുറിക്കപ്പെട്ടത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ്.
ലോകത്തെ ഗുരുതരമായി ബാധിക്കുന്ന ജനസംഖ്യാനിയന്ത്രണം, മനുഷ്യജീവന്‍റെ മഹത്വത്തിനെതിരെ ഉയര്‍ന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ സഭയുടെ വ്യക്തമായ നിലപാടുകള്‍ ലോകത്തിന് മുന്നില്‍ പോള്‍ ആറാമന്‍ സധൈര്യം അവതരിപ്പിക്കപ്പെടുകയുണ്ടായി. പാപ്പാമാരെ ഇറ്റലിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ സംഘം തെരഞ്ഞെടുത്തിരുന്നു. കര്‍ദ്ദിനാളന്മാരുടെ കൊളീജിയത്തില്‍ യോഹന്നാന്‍ പാപ്പയുടെ കാലം മുതല്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളില്‍നിന്നുള്ള മെത്രാന്മാരെ കര്‍ദ്ദിനാളന്മാരായി തെരഞ്ഞെടുത്തുകൊണ്ട് സഭയുടെ സാര്‍വത്രികമുഖം പ്രകാശമാനമാക്കി തീര്‍ത്തു. 80 വയസ്സ് കഴിഞ്ഞ കര്‍ദ്ദിനാളന്മാര്‍ക്ക് പാപ്പയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം പോള്‍ ആറാമന്‍ പാപ്പ എടുത്തുകളഞ്ഞു. ഇദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ചുമതലയേറ്റ ജോണ്‍പോള്‍ ഒന്നാമന് കേവലം ഒരു മാസം മാത്രമേ പാപ്പയായി തുടരാനായുള്ളൂ. അദ്ദേഹത്തിന്‍റെ ആകസ്മികമായ അന്ത്യത്തെത്തുടര്‍ന്ന് ഇറ്റലിക്കുപുറത്തുള്ള സ്ലാവ് വംശജനും പോളണ്ടുകാരനുമായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ സഭയുടെ നേതൃത്വസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ലോകവ്യാപകമായി സഞ്ചരിച്ചും ജനങ്ങളോട് സംവദിച്ചും കമ്യൂണിസത്തിന്‍റെ തകര്‍ച്ചയ്ക്ക് തന്നാലാവുന്ന പങ്കുവഹിച്ചും അദ്ദേഹം മുന്നോട്ടുപോയി. ചരിത്രപ്രസിദ്ധമായ ജറുസലേം സന്ദര്‍ശനം യഹൂദന്മാരുമായി ആരോഗ്യകരമായ ബന്ധത്തിന് തുടക്കംകുറിച്ചതും ഒക്കെ ജോണ്‍പോള്‍ രണ്ടാമന്‍റെ ഭരണകാലയളവിലാണ്.
2005 ല്‍ പാപ്പയായി ചുമതലയേറ്റ ബനഡിക്ട് XVI-ാമന്‍ പാപ്പ പൊതുവെ യാഥാസ്ഥിതികനായി പരിഗണിക്കപ്പെടുന്നു. (Deus Caritas Est) (ദൈവം സ്നേഹമാകുന്നു) എന്ന ചാക്രികലേഖനം പ്രത്യേകം ശ്രദ്ധാര്‍ഹമായ ഒന്നാണ്. ബനഡിക്ട് XVI-ാമന്‍ പാപ്പയ്ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. 600 വര്‍ഷങ്ങള്‍ക്കുശേഷം സഭയില്‍ ആധുനികകാലത്ത് ഒരു പാപ്പ സ്ഥാനത്യാഗം ചെയ്തത് ബനഡിക്ട് XVI-ാമനിലൂടെയാണ്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അര്‍ജന്‍റീനയില്‍ നിന്ന് ഈശോ സഭാംഗം കര്‍ദ്ദിനാള്‍ ജോര്‍ജ്ബര്‍ഗോളിയ 2013 ല്‍ പത്രോസിന്‍റെ സിംഹാസനത്തിലേക്ക് കടന്നുവന്നു. വത്തിക്കാനിലെ ഉദ്യോഗഭരണ നിര്‍വഹണകാര്യത്തില്‍ അടിമുടി പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. എന്നാല്‍ യാഥാസ്ഥിതികര്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളുമായി യോജിച്ചുപോകാന്‍ പലപ്പോഴും സന്നദ്ധരാകുന്നില്ലെന്ന വെല്ലുവിളി ഉയരുന്നു.
ഉയര്‍ച്ചകളും താഴ്ചകളും വിജയങ്ങളും വീഴ്ചകളും കലഹങ്ങളും തര്‍ക്കങ്ങളും സാധാനവും അസമധാനവും നിറഞ്ഞുനിന്ന സുദീര്‍ഘമായ കാലയളവില്‍ സഭാനൗകയെ നിയന്ത്രിച്ച പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം സഭാ ചരിത്രത്തിലുടനീളം അനുഭവവേദ്യമാകുന്നു. സാമ്രാജ്യങ്ങള്‍ തകര്‍ന്നു. ശില്പഭംഗിയാര്‍ന്ന മനോഹര സൗധങ്ങള്‍ നിലംപതിച്ചു. പേരും പ്രശസ്തിയും നേടിയ സാമ്രാട്ടുകള്‍ ചരിത്രഗതിയില്‍ വിസ്മൃതരായി. യേശുവിന്‍റെ അദൃശ്യകരങ്ങളാല്‍ താങ്ങപ്പെടുന്ന കത്തോലിക്കാസഭ വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ അക്ഷോഭ്യമായി നിലകൊള്ളുന്നു.
ശ്രീ. ഇഗ്നേഷ്യസ് തോമസ്