പുഷ്പഗിരി: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ വാർഷിക സംഗമം പുഷ്പഗിരി ഇടവകയിൽ ഏപ്രിൽ 21 ഞായറാഴ്ച നടന്നു. വാർഷികാഘോഷം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ് ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഫൊറോനയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഇടവകയ്ക്കുള്ള ക്യാഷ് അവാർഡ് മുട്ടട ഇടവക പ്രതിനിധികൾ ഏറ്റുവാങ്ങി. സ്വയം സഹായ സംഘങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു.
ഫൊറോന വികാരി ഫാ. റോബിൻസൺ, സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ. പോൾ തോമസ്, വാർഡ് കൗൺസിലർ ശ്രീ അജിത് കുമാർ, അതിരൂപത കോഡിനേറ്റേഴ്സ് ശ്രീമതി ലീജ സ്റ്റീഫൻ, ശ്രീമതി നിഷ പ്രതീഷ്, ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ഹ്യൂബർട്ട്, SHG പ്രസിഡന്റ് ശ്രീമതി മേരി ട്രീസാ, KLM പ്രസിഡന്റ് ശ്രീ. ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ ശ്രീ. ബിനോയ് മൈക്കിൽ, വിവിധ ഇടവകകളിലെ സാമൂഹ്യ ശുശ്രൂഷ കൺവീനർമാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ചൈൽഡ് പാർലമെന്റ് കുട്ടികളും വിവിധ സമിതികളും ചേർന്ന് നടത്തിയ കൾച്ചറൽ പ്രോഗ്രാം വാർഷിക സംഗമത്തിനു മിഴിവേകി.