കഴിഞ്ഞ ജൂലൈ നാലാം തീയതി വൻകുടലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ കഴിയുകയായിരുന്ന ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാർത്താ വസതിയിൽ (Santa Marta) തിരിച്ചെത്തി.
വത്തിക്കാനിലേക്ക് തിരികെ വരുന്നതിന് മുൻപായി, പാപ്പാ റോമിലെ സാന്താ മരിയ മജോറെ (Santa Maria Maggiore) ബസലിക്കയിൽ പോയിരുന്നു. മരിയ മജോറെ ബസലിക്കയിലെ റോമൻ ജനതയുടെ സംരക്ഷക (Salus Populi Romani) എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ ചിത്രത്തിന് മുന്നിൽ, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാൻസിസ് പപ്പാ, എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് താൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് കണ്ടുമുട്ടിയ രോഗികൾക്കുംവേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്തു. പാപ്പാ ആശുപത്രിയിൽ ആയിരുന്നപ്പോൾ ക്യാൻസർ രോഗികളെ സന്ദർശിക്കുകയും അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.