മനുഷ്വതമില്ലാത്ത ഭരണ നേതാക്കളുടെ മുന്നിൽ തീരജനത അവകാശത്തിനായി യാചിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ട് ദിവസം.തീരദേശ ജനതയുടെ അവകാശ പോരാട്ടത്തിന് ഇന്ന് പേട്ട ഫെറോനയിലെ വൈദികരും ജനങ്ങളും നേതൃത്വം നൽകി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പേട്ട ഫെറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധധർണ്ണ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സഹോദരങ്ങളായ തീരജനതക്ക് ഐക്യദാർഢ്യവുമായി സമരം നയിക്കാൻ മുന്നോട്ട് കടന്നു വന്ന പേട്ട ഫെറോനയിലെ ജനങ്ങളെ അദ്ദേഹം അഭിവാദനം ചെയ്തു.
അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര,പേട്ട ഇടവക വികാരി ഫാ.ഡേവിഡ്സൺ, ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്,ഫാ. ആഷ്‌ലിൻ ജോസ്, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ഫാ. ജെറാൾഡ് സാവിയോ, ഫാ. ലാബ്രിൻ. ഫാ. ബിജിൻ ബെസിലി,ഫാ.ഷാജു വില്യം,ശ്രീ.ആന്റണി ആൽബർട്ട്,ശ്രീമതി ഷേർളി ജോണി, ശ്രീ. അബിൻസ്റ്റൻ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പേട്ട ഫെറോനയിലെ ജനങ്ങൾക്കൊപ്പം പള്ളം ഇടവകയിലെ ജനങ്ങളും, ഫെറോനയിലെ സന്യസ്ത, അലമായ പ്രതിനിധികളും സമരത്തിൽ സന്നിഹിതരായിരുന്നു