കൊച്ചി: മിഷൻ പ്രവർത്തനങ്ങളുടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ ശതാബ്ദി ആഘോഷങ്ങ ൾക്കു തുടക്കമായി. എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടി സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്‌തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, ഐപിസിഐ പ്രസിഡന്‍റ് റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, സിആർഐ പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലക്കൽ, റവ.ഡോ. പയസ് ജെയിംസ് ഡിസൂസ, റവ.ഡോ. സിൽവസ്റ്റർ ഡിസൂസ, സിസ്റ്റർ ഡോ. ആ ർദ്ര, സിസ്റ്റർ ഷാഹില തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ രാവിലെ 9.30 മുതൽ സെമിത്തേരിമുക്ക് ഹോളി ഫാമിലി മൊണാസ്ട്രി ഹാളിൽ സെമിനാർ നട ന്നു. റവ.ഡോ. സാജൻ ജോർജ് പേരേപ്പറമ്പിൽ, സിസ്റ്റർ ഡോ. സുനിത റൂബി, റവ. ഡോ. ജോസി താമരശേരി, സിസ്റ്റർ ഡോ. സിൽവിയ, ഫാ. മാർട്ടിൻ പുളിക്കൽ, റവ.ഡോ. ഏബ്രഹാം കൊറ്റനെല്ലൂർ, സിസ്റ്റർ ഷാലിനി എന്നിവർ വിഷയാവതരണം നടത്തി.
