കോട്ടപ്പുറം: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്യുന്നതായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ഒരു വര്‍ഷമായി മുനമ്പം ജനത നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ദൈവം നല്‍കിയ സമ്മാനമാണ് ഈ വിധി. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനങ്ങള്‍ക്ക് ഈ വിധി പ്രത്യാശ നല്‍കുന്നു. പൊതുജനത്തിന് നീതിപീഠത്തിലുള്ള വിശ്വാസം വര്‍ധി പ്പിക്കുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി.
ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പാവപ്പെട്ട 610 കുടുംബങ്ങളുടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനും വില കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിന്‍മേലുള്ള റവന്യൂ അവകാ ശങ്ങളും തിരികെ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ സത്വരം നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു.