കൊച്ചി : മറിയത്തിന്റെ വ്യാകുലത്തെ ആസ്പദമാക്കിയുള്ള സിനിമ മൂന്നാം നൊമ്പരം സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു. മറിയത്തിന്റെ ഏഴു വ്യാകുലങ്ങളിൽ,അതിൽ പന്ത്രണ്ടാം വയസ്സിൽ യേശുവിന്റെ തിരോദാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ് ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു. പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം.