വെള്ളയമ്പലം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ദക്ഷിണ മേഖലാ കമ്മിറ്റിയുടെ 2025 വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം 2025 മാർച്ച് 15 വെള്ളയമ്പലം റ്റി.എസ്.എസ്.എസ് സെൻ്റ ആൻ്റണിസ് ഹാളിൽ വച്ചുനടന്നു. ദക്ഷിണ മേഖല പ്രസിഡൻ്റ് ഷാജി എസ്. മലയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.സി.ബി.സി. ദക്ഷിണ മേഖല ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ. സി ബി സി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീമതി മേരി ദീപ്തി മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. നെയ്യാറ്റിൻകര രൂപത ഡയറക്ടർ, ഫാ. ഡെന്നീസ് മണ്ണൂർ, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത ഡയറക്ടർ ഫാ. ഗോഡ് ജോയി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്നിൻറെ ലഹരിയുടെ ദുരന്തത്തെക്കുറിച്ച് ലഹരി നിർമ്മാർജ്ജന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എഫ്. എം. ലാസർ സംസാരിച്ചു. തുടർന്ന് അതി നൂതന പ്രവർത്തനങ്ങളെക്കുറിച്ച് കൊല്ലം രൂപത പ്രസിഡൻ്റ് യോഹന്നാൻ ആൻ്റണി സംസാരിച്ചു. നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ശ്രീ. സൗഹ്യദപുരം ജോസ് എല്ലാവർക്കും നന്ദി ആശംസിച്ചു.
“ലഹരിയുടെ മരണ സംസ്ക്കാരത്തിൽ നിന്നും കേരള ജനത പുറത്ത് വരണം’ എന്ന് ദക്ഷിണ മേലെ കർമ്മപദ്ധതി സമ്മേളനം ആവശ്യപ്പെട്ടു ദക്ഷിണമേഖല ഭാരവാഹികളായ വൈ. ബേബി, സ്റ്റാലിൻ ഡി. വിൻസന്റ്, ശ്രീമതി ഷിജ സത്യൻ, കുമാരി ശ്രുതി, ശ്രീ. ഡൊമിനിക്ക് വില്യം. 007 ആൻഡ്രൂസ് എഡിസൺ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത, തിരുവനന്തപുരം മലങ്ക അതിരൂപത, പാറശാല മലങ്കര രൂപത, നെയ്യാറ്റിൻകര രൂപത, കൊല്ലം രൂപത എന്നീ രൂപതകളിലെ ഭാരവാഹികൾ പങ്കെടുത്തു.