Contact
Submit Your News
Sunday, July 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

newseditor by newseditor
4 March 2025
in State
0
കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും
0
SHARES
64
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കടൽ മണൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ നിർദിഷ്ട ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിൽ പ്രമേയം കൊണ്ടുവവരണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത തോമസ് ജെ. നെറ്റോ തീരദേശ ഹർത്താലിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

2002 ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2023 ൽ വരുത്തിയ ഭേദഗതികളോടെ ഈ മേഖലയിലെ പര്യവേക്ഷണത്തിനും ആഴക്കടൽ ധാതു ഖനനത്തിനും സ്വകാര്യ പങ്കാളിത്തം അനുവദിച്ചതു സർക്കാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുമെന്നാണു വിവരം. സംസ്ഥാന സർക്കാരിന്റെ എതിർപ്പു മറികടന്ന്, കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനും ജൈവ വൈവിധ്യത്തിനും കനത്ത ആഘാതം ഏൽപിക്കുന്ന നടപടിയുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന ആശങ്കയും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. മത്സ്യസമ്പത്തിനു മാത്രമല്ല, പവിഴപ്പുറ്റുകൾ, കടൽച്ചേന, ഞണ്ടുകൾ എന്നിവയുടെ നാശത്തിനും ഖനനം വഴിവയ്ക്കും. സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തിലുണ്ടാകും.

Previous Post

ക്രിസ്റ്റസ് ഫോർട്ടിസ്; പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ്

Next Post

1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി

Next Post
1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി

1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന് നിയമസഭയിൽ റവന്യൂ മന്ത്രി

No Result
View All Result

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.