തൃപ്പൂണിത്തുറ: കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തിന് തുടക്കംകുറിച്ച് നടത്തുന്ന അത്തചമയ ഘോഷയാത്രയിൽ ജീസസ് യൂത്തിന്റെ പ്ലോട്ട്. പാപബോധമില്ലായ്മയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം എന്ന ആശയം വിളിച്ചോതുന്ന പ്ലോട്ടാണ് ഘോഷയാത്രയിൽ അവതരിപ്പിച്ചത്. സ്വവർഗരതി, അബോർഷൻ, ലിവിങ് ടുഗെതർ തുടങ്ങിയ വിഷയങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽ കുന്നതാണ് പ്ലോട്ട്. ഈ കാലഘട്ടത്തിലെ അരങ്ങേറുന്ന പ്രകൃതി വിരുദ്ധതയ്ക്കും തിന്മകൾക്കുമെതിരെ ജനശ്രദ്ധനേടും വിധത്തിൽ ശബ്ദമുയർത്തിയ ജീസസ് യൂത്തിലെ അണിയറപ്രവർത്തകർക്ക് ജാതിമത ഭേദമെന്യേ പലരും അഭിനന്ദിച്ചു.