വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ എംഎൽഎയും ശിവഗിരി മഠത്തിൽ നിന്നുള്ള സ്വാമി വീരേശ്വരാനന്ദ, ബാബുരാജ് കെ.ജി എന്നിവരും. നവംബറിൽ വത്തിക്കാനിൽ നടക്കുന്ന സർവമത ഉച്ചകോടിക്ക് മുന്നോടിയായായിരുന്നു കൂടിക്കാഴ്ച. 1924 ൽ ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് ഈ ഉച്ചകോടി നടക്കുന്നത്.
മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും പാപ്പ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പ ആഹ്വാനം ചെയ്തു. അതേസമയം വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിക്കുന്നെന്ന് ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യ ജീവനുകൾ നഷ്ടമായ കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവർക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞിരുന്നു.