വെട്ടുകാട്: ഗ്രന്ഥശാല ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ച് സെപ്റ്റംബർ 14ന് വെട്ടുകാട് സെന്റ് മേരീസ് ലൈബ്രറി. സെപ്റ്റംബർ 14ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ മോസ്റ്റ്. റവ.ഡോ. ക്രിസ്തുദാസ് രാജപ്പൻ അക്ഷരദീപം തെളിയിച്ച് ഗ്രന്ഥശാല ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം 25 പൗരപ്രമുഖർ അക്ഷരദീപം തെളിയിച്ചു.
2023 ൽ കേരളത്തിലെ മികച്ച കൃഷി ഓഫീസർ പുരസ്കാരം കരസ്ഥമാക്കിയ വെട്ടുകാട് സ്വദേശിയായ ശ്രീ മരിയൻ ജോസഫ് ജഫ്രീയെ സെന്റ് മേരീസ് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ ആദരിച്ചു. ലൈബ്രറി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം, ജില്ല ചെസ് ടൂർണമെന്റ്, ജൈവ കൃഷി പച്ചക്കറി പുരസ്കാരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സോളമൻ വെട്ടുകാട് അധ്യക്ഷനായ യോഗത്തിൽ ലൈബ്രറി സെക്രട്ടറി ജോൺസൺ. എം സ്വാഗതവും ജോ. സെക്രട്ടറി ജയ്സൺ ജോസ് നന്ദിയും നിർവഹിച്ചു.