വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത് കേവലമായ വിവരകൈമാറ്റം മാത്രമല്ലായെന്നും, അറിവിനോടൊപ്പം അലിവും നേടി മനുഷ്യനായി വളരാനുതകുന്ന മാനുഷിക മൂല്യംകൂടിയാണെന്ന് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ റവ. ഡോ. തോമസ് ജെ. നേറ്റോ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തോടനുബന്ദിച്ചു നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൾ ഡോ. സുനിൽ കുമാർ മൊറായിസ്, വാർഡ് കൗൺസിലർ ശ്രീമതി ഗായത്രി ബാബു, പി. റ്റി. എ പ്രസിഡന്റ് ശ്രീമതി ലക്ഷ്മി, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോൺ ഇ. ജയൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ശ്യാം സക്കറിയ എന്നിവർ സംസാരിച്ചു. യു. പി വിഭാഗം കുട്ടികളുടെ കലാപരിപാടികളും വേദിയിൽ അരങ്ങേറി.