വി. ദേവസഹായത്തിന്റെ ചരിത്രാനുസ്മരണ തിരുന്നാൾ ആഘോഷിച്ച് അഞ്ചുതെങ്ങ് ഇടവക
ഭാരതത്തിലെ ആദ്യ അൽമായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ അഞ്ചുതെങ്ങു ഇടവകയിൽ ഇരുപത്തി ഒമ്പതാം തിയതി ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം അതിരൂപത ആർച്ചു ബിഷപ്പ് അഭിവന്ദ്യ തോമസ് നെറ്റോയുടെ സമൂഹ ദിവ്യബലിയോട് കൂടി നടന്നു.
അഞ്ചുതെങ്ങ് ഗ്രാമത്തിനും സെന്റ് പീറ്റേഴ്സ് ദേവാലയത്തിനും വിശുദ്ധ ദേവസഹായവുമായി അഭേദ്യമായ ബന്ധമാണുള്ളത്. 1750 ജൂലൈ 30 മുതൽ ഓഗസ്റ്റ് 31 വരെ അഞ്ചുതെങ്ങ് കോട്ടയുടെ അരികെ കെട്ടിയിട്ടാണ് അദ്ദേഹത്തെ പീഡിപ്പിച്ചത്.
കൊച്ചിയുടെ ഇരുപത്തിയൊന്നാമത് മെത്രാൻ ക്ലെമന്റ് ഹോസെ കൊളസാവോ ലെയ്റ്റേ എസ്.ജെ തിരുവിതാകൂറിൽ വന്ന് അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചാണ് രൂപതാ ഭരണം നടത്തിയിരുന്നത്. കൊച്ചി മെത്രാന്റെ സഹവാസം കൊണ്ട് അഞ്ചുതെങ്ങ് ഇടവക ദേവാലയം ഏകദ്ദേശം പതിനഞ്ചു വർഷത്തോളം സെന്റ് പീറ്റേഴ്സ് കത്തീഡ്രലായി നിലകൊണ്ടു.
ഭാരതത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായ അൽമായ വിശുദ്ധനായി വി.ദേവസഹായം ഉയർത്തപ്പെടുമ്പോൾ ആ പീഡാസഹനം നിറഞ്ഞ ജീവിതത്തിനും വിശുദ്ധ പദവിയിലേക്കുള്ള ആദ്യ പടി എന്നനിലയിലും അഞ്ചുതെങ്ങ് ഇടവക ഒരു ചരിത്ര നാഴികക്കല്ലായി നിലകൊള്ളുന്നു.
ഈ ചരിത്രം അനുസ്മരിപ്പിച്ചു കൊണ്ട്
മെയ് 29 ഞായറാഴ്ച വൈകുന്നേരം 3.30 ന് അഞ്ചുതെങ്ങ് കോട്ടയിൽ നിന്നും വിശുദ്ധ ദേവസഹായം പിള്ളയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള ചപ്രപ്രദക്ഷിണവും നടത്തിയിരുന്നു.