തിരുവനന്തപുരം: മുതലപ്പൊഴിയിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം എന്ന് ആർച്ച്ബിഷപ്പ് സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാർച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴി മരണത്തിൽ പ്രതികരിച്ചവർക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളിൽ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എൽ സി എ പ്രസിഡന്റ് ഷെറി ജെ തോമസ് പറഞ്ഞു. പ്രതിഷേധങൾക്കെതിരെ കേസുകൾ എടുത്ത് പ്രതിരോധിക്കുന്ന സർ സി പി യുടെ നിലപാടാണ് കേരളത്തിലെ ഭരണകൂടത്തിന് . മുഖ്യമന്ത്രി മുൻകൈയെടുത്ത് വിഷയത്തിന് പരിഹാരം ഉണ്ടാക്കണം. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും എടുത്ത കളളക്കേസുകൾ പിൻവലിക്കണം എന്നും മുഖ്യ പ്രഭാഷണം നടത്തിയ വി എം സുധീരൻ പറഞ്ഞു.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തിലാണ് മുതലപ്പൊഴി മാര്‍ച്ച് സംഘടിപ്പിച്ചത്. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. മൈക്കിള്‍ തോമസ്, രതീഷ് ആന്‍റണി, ഹെൻറി വിൻസന്റ്, പാട്രിക് മൈക്കിള്‍, നിക്സന്‍ ലോപ്പസ്, സുരേഷ് സേവ്യർ, നെല്‍സണ്‍ എസൈക്, രാജു തോമസ്, പുതുക്കുറിച്ചി ജമാഅത്ത് പ്രസിഡൻറ് ഉസ്താദ് സെയ്തലവി സാഹിബ്, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പനത്തുറ ബൈജു, കെ എൽ സി എ പുതുക്കുറിച്ചി ഫെറോന പ്രസിഡൻറ് ശ്രീ. രാജു തോമസ്, കെ എൽ സി അഞ്ചുതെങ്ങ് ഫെറോന പ്രസിഡൻറ് ശ്രീ. നെൽസൺ ഐസക്, ശ്രീവരസഭ തിരുവനന്തപുരം ജില്ല പ്രസിഡൻറ് പനത്തുറ ബൈജു, കെ എൽ സി എ പുതുക്കുറിച്ചി ഫെറോന വൈദിക കോഡിനേറ്റർ ഫാ. ആന്റോ ബൈജു കെ എൽ സി ഡബ്ലിയു എ രൂപത പ്രസിഡൻറ് ശ്രീമതി ജോളി പത്രോസ് തിരുവനന്തപുരം ആത്മായ ശുശ്രൂഷ ഡയറക്ടർ ഫാദർ മൈക്കിൾ തോമസ്, ഫാദർ ഷാജൻ ജോസ് , ജോഷി ജോണി എന്നിവർ പ്രസംഗിച്ചു.