വത്തിക്കാൻ : റവ. ഫാ. പോൾ സണ്ണിയെ കേരള ലാറ്റിൻ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഇറ്റാലിയൻ നാഷണൽ കോ ഓർഡിനേറ്ററായി ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് നിയമിച്ചു. ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ ഔദ്യോഗിക സൈറ്റിൽ ഇന്ന് ഈ വാർത്ത പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇറ്റലയിലെ വിവിധ ഇടങ്ങളിൽ വസിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ അജപാലന ദൗത്യമാണ് അദ്ദേഹത്തിൽ നിഷിപ്തമായിരിക്കുന്നത്.
2013 മുതൽ 2020 വരെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ കോൺഫറൻസിന്റെ യുവജന കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യുണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്യുന്നു. തിരുവനന്തപുരം അതിരൂപതാ അംഗമാണ് ഫാ. പോൾ സണ്ണി.