1996 ൽ ജൂൺ 14 ആം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒരു ചരിത്ര യുഗത്തിനു ആരംഭം കുറിച്ചു നാളിതുവരെ തിരുവനന്തപുരം അതിരൂപതയുടെ ഭാഗമായിരുന്ന ഒരുപക്ഷെ ഭൂപ്രദേശ കണക്കിൽ തെക്കൻ ഭാഗത്തെ വിശ്വാസികൾക്കായി സ്വന്തമായി ഒരു രൂപത എന്ന സ്വപ്നം യാഥാർത്യമാക്കികൊണ്ട് പ്രഖ്യാപനം നടത്തി. ജനസംഖ്യ കണക്കുകൾ നിരത്തിയാൽ മുംബൈ കഴിഞ്ഞു ഏറ്റവും വലിയ രൂപതയായ തിരുവനന്തപുരം അതിരൂപത വിഭജിച്ചാണ് നെയ്യാറ്റിൻക്കര രൂപതയ്ക്ക് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ രൂപം നൽകുന്നത്.
പ്രഖ്യാപനം സംഭവിച്ചിട്ടും അതെ വർഷം ജൂലൈ മാസം 16 ആം തിയതി കർമ്മലമാതാവിന്റെ തിരുനാൾ ദിനമാണ് പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനം നിലവിൽ വരുന്നത്. അങ്ങനെ ഇന്ന് ഒറ്റ നോട്ടത്തിൽ നെയ്യാറ്റിനക്കര രൂപത രജതജൂബിലിയുടെ നിറവിൽ സമ്പൂർണ്ണതയിൽ സ്വയം പര്യപ്തമാവുകയാണ്.
പഴിത്തൂരിലെ വാടക വീട്ടിൽ നിന്നും ഉറച്ച അടിസ്ഥാനത്തിലേക്ക് എത്തിനിൽക്കുന്ന രൂപതയുടെ നാളിതുവരെയുള്ള പ്രയാണം തികച്ചും അവിസ്മരണീയമാണ്. തങ്ങളുടെ മേൽവിലാസത്തിൽ മലയോര കർഷക പിന്നോക്ക ജനത എന്ന് മാത്രം കൂട്ടിച്ചേർത്തിരുന്നവരിൽ നിന്നും ആത്മീയ, സാംസ്കാരിക, രാഷ്ട്രീയ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടു അല്മയശക്തിരാകരണത്തിന് എന്ത്കൊണ്ടും മാതൃകയായി മാറിയിരിക്കുകയാണ് നെയ്യാറ്റിൻക്കര രൂപത.
രൂപതയുടെ രജതജൂബിലി ആഘോഷങ്ങൾക്കൊപ്പം തങ്ങളുടെ പ്രഥമ ഇടയന്റെ മെത്രാഭിഷേക ജൂബിലിയും രൂപത മക്കൾക്ക് ആഘോഷങ്ങൾക്ക് ഇരട്ടി മധുരത്തിനു കാരണമാകുന്നു. രണ്ടു താലൂക്കുകളിൽ 6 ഫെറോനകൾ എന്ന കണക്കിൽ നിന്നും നിന്നും 3 താലൂക്കുകളിലായി 5 ഫെറോനകൾ കൂടെ കൂട്ടി ചേർത്ത് ഇപ്പോൾ 11 ഫെറോനാകകൾ എന്ന കണക്കിൽ എത്തി നിൽകുമ്പോൾ അഭിവന്ദ്യ വിൻസെന്റ് സാമുവേൽ പിതാവിന്റെ ഇടയ വീഥികളിൽ ഉറച്ച കാൽവയ്പ്പും ബോധ്യങ്ങളും സുവ്യക്തം.
അതിപ്രശസ്ത തീർഥാടന കേന്ദ്രങ്ങളും കേരളക്കരയിലെ ശ്രദ്ധകേന്ദ്രങ്ങളുമായ തെക്കൻ കുരിശ് മല, ബോണക്കാട് കുരുശുമാല എന്നീവ ഉൾപ്പെടെ നിലവിൽ 265 ദേവാലയങ്ങൾ നെയ്യാറ്റിൻകര രൂപതയിൽ വിശ്വാസികളാൽ സജീവമാണ്. അതിൽ നെയ്യാറ്റിൻകരയിലെ അമലോത്ഭവമാതാ കത്രീഡൽ ദേവാലയമാണ് രൂപതയുടെ എല്ലാ പരിപാടികളുടെയും ആരംഭ കേന്ദ്രം.
ഒന്നുമില്ലയിൽമയിൽ നിന്നും അഭിമാനത്തിന്റെ മാറ്റുരക്കുന്ന വെനിൻ കൊടിപാറിക്കാൻ എന്ത്കൊണ്ടും നെയ്യാറ്റിൻക്കര രൂപതയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് നെയ്യാറ്റിൻക്കര രൂപതയുടെ ഏറ്റവും വലിയ നേട്ടം. അജപാലന ദൗത്യം മുതൽ സാംസ്ക്കാരിക മൂല്യങ്ങൾ കൈമുതലായി ഏക മനസ്സോടെ, ഒറ്റചിത്തരായി ഇനിയും മുന്നോട്ട് തന്നെ ഈ ജൈത്രയാത്ര തുടരട്ടെ.