പുതുക്കുറിച്ചി: മാറുന്ന കാലത്തിനനുസരിച്ച് സ്ത്രീകൾ ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി പുതുക്കുറിച്ചി ഫൊറോനയിൽ വിവിധ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ക്ക് തുടക്കംകുറിച്ചു. ഫൊറോന സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനം മേയ് 6 മുതൽ 10 വരെ സെന്റ്. ആൻഡ്രൂസ് പാരിഷ് ഹാളിൽ നടന്നു. പരിശീലന പരിപാടി പുതുക്കുറിച്ചി ഫൊറോന കോ-ഓർഡിനേറ്റർ ഫാ. പോൾ ജി ഉദ്ഘാടനം ചെയ്തു. ക്ലാസുകൾക്കും പ്രായോഗിക പരിശീലനത്തിനും കേരള പോലീസ് ഡിപാർട്ട്മെന്റിലെ വനിതകളാണ് നേതൃത്വം നൽകിയത്. ഫൊറോനയിലെ ചൈൽഡ് പാർലമെന്റ് കുട്ടികൾ, സ്വയം സഹായ സംഘങ്ങളിലെയും കെ.എൽ.എം- ലെയും വനിതകൾ പങ്കെടുത്തു.
ഇതുകൂടാതെ വനിതകൾക്ക് സ്വയംതൊഴിലിലൂടെ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന തയ്യൽ പരിശീലനവും ഫൊറോനയിൽ ആരംഭിച്ചു. ഒരുമാസം നീണ്ടു നില്ക്കുന്ന പരിശീലനത്തിൽ വനിത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളാണ് പങ്കെടുക്കുന്നത്.