കരുംകുളം: മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുല്ലുവിള ഫൊറോന ഫഷറീസ് മിനിസ്ട്രി വിവിധ മത്സരങ്ങൾ നടത്തി. നവംബർ 8 ശനിയാഴ്ച കരുംകുളം സഹൃദ് ഹാളിൽ നടന്ന പരിപാടി ഫാ. ജോയി ഉദ്ഘാടനം ചെയ്തു. തുടർന്ന് കടൽ പാട്ട് മത്സരവും അതോടൊപ്പം കടലിൽ നീന്തൽ മത്സരവും തീരത്ത് വനിതകൾക്കും പുരുഷന്മാർക്കും വടം വലി മത്സരവും നടന്നു. 9 ഇടവകകളിൽ നിന്നും മത്സ്യമേഖലയുമായി ബന്ധമുള്ള സ്ത്രീ പുരുഷ പങ്കാളിത്തം ദിനാചരണം അർഥവത്താക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 15-ന് പുല്ലുവിള ഫൊറോനയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. റ്റി.എം.എഫ് ഭാരവാഹിയായ ജോയി സ്വാഗതവും ഫൊറോന ആനിമേറ്റർ സോണിയ കൃതജ്ഞതയും പറഞ്ഞു.

