@reporter Jenimol J.
പൂന്തുറ സെൻ്റ് തോമസ് ഇടവകയിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രോലൈഫ് എക്സിബിഷൻ നടത്തി. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹ വികാരി ഫാ. ഡേവിഡ്സൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബൈബിളിലെ ജെറിമയ പ്രവാചകന്റ പുസ്തകത്തിലെ ഒന്നാം അദ്ധ്യായം ഒന്നു മുതൽ 5 വരെ ഉള്ള വാക്യങ്ങളാണ് എക്‌സിബിഷന് ആമുഖമായി ഉപയോഗിച്ചത്.
ഭ്രൂണഹത്യയുമായി ബന്ധപെട്ടുള്ള ബൈബിൾ വാക്യങ്ങളിലൂടെ ദൈവം എന്താണ് പറഞ്ഞു വയ്ക്കുന്നത്, എന്താണ് ആഗ്രഹിക്കുന്നത് എന്നീ കാര്യങ്ങൾക്കൊപ്പം ശാസ്ത്രലോകം ഭ്രൂണഹത്യയെ എങ്ങനെ സമീപിക്കുന്നു, ലോകത്ത് അതിനെതിരായുള്ള സംവിധാനങ്ങൾ എന്തൊക്കെ, ഭ്രൂണഹത്യയ്ക്കെതിരായ നിയമങ്ങൾ ഏവ എന്നിവ അവതരിപ്പിച്ചു.
പ്രോലൈഫ് എന്താണെന്നും, അബോർഷൻ , അബോർഷൻ ചെയ്‌യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, രോഗങ്ങൾ, അബോർഷൻ ചെയുന്നത് എങ്ങനെയാണ്, അങ്ങനെ ചെയ്യുന്ന കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വ്യക്തമായി ഡിജിറ്റൽ സാങ്കേതത്തിലൂടെ അവതരിപ്പിക്കുകയും ചെയ്തു.
സെന്റ് തോമസ് ചർച്ച് ഗ്രൗണ്ടിൽ വച്ച് ജൂൺ 12 ന് രാവിലെ ഏഴരയ്ക്ക് തുടങ്ങി വൈകുന്നേരം ഏഴരയ്ക്കാണ് എക്‌സിബിഷൻ അവസാനിച്ചത്. കൂട്ടികളും മുതിർന്നവരും എക്സിബിഷൻ കാണാൻ എത്തുകയും, പ്രൊലൈഫ്നെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.